Begin typing your search...

ഇങ്ങനെയും മാലാഖമാരോ..?; കാമുകനു വേണ്ടി വിദ്യാർഥിനികളെ മയക്കുമരുന്നു നൽകി പീഡിപ്പിക്കാൻ കൂട്ടുനിന്ന നഴ്സിന്റെ ക്രൂരത

ഇങ്ങനെയും മാലാഖമാരോ..?; കാമുകനു വേണ്ടി വിദ്യാർഥിനികളെ മയക്കുമരുന്നു നൽകി പീഡിപ്പിക്കാൻ കൂട്ടുനിന്ന നഴ്സിന്റെ ക്രൂരത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നഴ്സുമാരെ മാലാഖമാർ എന്നാണ് വിളിക്കുന്നത്. ആതുരശുശ്രൂഷയിൽ നഴ്സുമാരുടെ പങ്ക് ചില്ലറയല്ല. അവരുടെ ത്യാഗങ്ങളെയും നന്മകളെയും ജനങ്ങൾ പുകഴ്ത്താറുമുണ്ട്. എന്നാൽ ബംഗളരൂവിൽനിന്നു വരുന്ന വാർത്ത എല്ലാവരെയും ഞെട്ടിക്കുന്നതായി. റസിഡൻഷ്യൽ സ്‌കൂളിലെ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികൾക്കു മയക്കുമരുന്നു നൽകി കാമുകനു ലൈംഗികമായി പീഡിപ്പിക്കാൻ കൂട്ടുനിന്ന നഴ്സിന്റെ ക്രൂരകൃത്യങ്ങളാണ് എല്ലാവരെയും ഞെട്ടിച്ചത്.

റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ കടൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഴ്സ് ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സെക്സ്, ലഹരി റാക്കറ്റിന്റെ ഭാഗമാണോ എന്ന അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ചിക്കമംഗളൂരു ജില്ലയിലെ കടൂർ താലൂക്കിലെ റസിഡൻഷ്യൽ സ്‌കൂളിനോട് ചേർന്നുള്ള ഗ്രാമത്തിൽ നഴ്സായി ജോലി ചെയ്തിരുന്ന ചന്ദന അയൽ ഗ്രാമത്തിലെ റസിഡൻഷ്യൽ സ്‌കൂളിലെ രണ്ട് പെൺകുട്ടികളെ കാമുകനു വേണ്ടി പീഡിപ്പിക്കാൻ കൂട്ടുനിന്നു എന്നാണ് കേസ്. മയക്കുമരുന്നു നൽകിയാണ് ചന്ദന പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് വശംവദയാക്കിയത്.

സ്‌കൂളിലെ ജീവനക്കാരിലൊരാൾ പെൺകുട്ടികളെ ചന്ദനയുടെ അടുത്ത് പരിശീലനത്തിനായി കൊണ്ടുവരിക പതിവായിരുന്നു. അക്കാലത്ത് ചന്ദന വിദ്യാർഥികൾക്ക് മയക്കുമരുന്നു ചേർത്ത ജ്യൂസ് നൽകി. തുടർന്ന് കാമുകൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.


WEB DESK
Next Story
Share it