Begin typing your search...
തമിഴ്‌നാട്ടിൽ നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്ക് അനുമതിയില്ല, കോടതിയെ സമീപിക്കാൻ ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ റോഡ്‌ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് പൊലീസ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ്‌ഷോയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്.
സുരക്ഷാകാരണങ്ങളാലാണ് അനുമതി നൽകാത്തതെന്നാണ് പൊലീസ് വിശദീകരണം. കോയമ്പത്തൂർ ടൗണിൽ നാലു കിലോമീറ്റർ ദൂരത്തിലായി റോഡ്‌ഷോ നടത്തുന്നതിനാണ് പൊലീസിൽനിന്ന് ബിജെപി അനുമതി തേടിയത്.
അതേസമയം, സുരക്ഷാകാരണങ്ങൾ അല്ലെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.
Next Story