Begin typing your search...

മുല്ലപ്പെരിയാർ ഡാം ഭീഷണിയാണെന്ന പ്രസ്താവന; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ തമിഴ്നാട് കോൺഗ്രസ്

മുല്ലപ്പെരിയാർ ഡാം ഭീഷണിയാണെന്ന പ്രസ്താവന; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ തമിഴ്നാട് കോൺഗ്രസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുല്ലപ്പെരിയാർ ഡാം നിലനിൽക്കുന്നത് ഭീഷണിയാണെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് കോൺഗ്രസ് രംഗത്ത്. സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയത്. അന്യായമായി കേരളത്തിന്റെ പക്ഷം പിടിക്കാനാണ് ശ്രമിക്കുന്നതെന്നും ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ ആരോപിച്ചു.

സുരേഷ് ഗോപി കേരളത്തിന്റെമാത്രം മന്ത്രിയാണോയെന്നും സെൽവപെരുന്തഗൈ ചോദിച്ചു. മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കോടതികളോ നിയമപോരാട്ടം നടത്തുന്നവരോ ഉത്തരം പറയുമോയെന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. കേരളത്തിന് ഇനി ഒരു കണ്ണീർ താങ്ങാനാകില്ലെന്നും, മുല്ലപ്പെരിയാർ ഡാം ഭീതിയായി നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it