Begin typing your search...

'ക്രെഡിറ്റ് തട്ടിയെടുക്കുന്ന ദുശ്ശീലം'; അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ മോദിക്ക് പങ്കൊന്നുമില്ലെന്ന് സുബ്രഹ്‌മണ്യൻ സ്വാമി

ക്രെഡിറ്റ് തട്ടിയെടുക്കുന്ന ദുശ്ശീലം; അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ മോദിക്ക് പങ്കൊന്നുമില്ലെന്ന് സുബ്രഹ്‌മണ്യൻ സ്വാമി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ മോദിക്ക് ഒരു പങ്കുമില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവും മുൻ രാജ്യസഭാ എം.പിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. വെറുതെ ക്രഡിറ്റ് എടുക്കുന്ന ദുശ്ശീലമുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

'അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ മോദിക്ക് ഒരു പങ്കുമില്ല. അക്കാലത്ത് ഗുജറാത്തിലെ ആർ.എസ്.എസ് പ്രചാരകനായിരുന്നു അദ്ദേഹം. തനിക്ക് അർഹതയില്ലെങ്കിലും ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്ന ദുശ്ശീലം മോദിക്കുണ്ട്' സ്വാമിയുടെ പോസ്റ്റിൽ പറയുന്നു. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചതിനും മോദിയെ സ്വാമി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ മോദി കോൺഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനെ പരാമർശിച്ചുകൊണ്ടായിരുന്നു സുബ്രഹ്‌മണ്യൻ സ്വാമിയുടെ ട്വീറ്റ്. 1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ പാർട്ടി ജനാധിപത്യ തത്വങ്ങളെ അവഗണിച്ചുവെന്നും രാജ്യത്തെ ജയിലാക്കി മാറ്റിയെന്നുമാണ് അദ്ദേഹം ആരോപിച്ചത്. കോൺഗ്രസ് എങ്ങനെയാണ് അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ അട്ടിമറിക്കുകയും ഭരണഘടനയെ ചവിട്ടിമെതിക്കുകയും ചെയ്തത് എന്ന് ജനങ്ങളെ ഓർമിപ്പിക്കുന്നതാണ് ഇരുണ്ട ദിനങ്ങൾ...എന്നും മോദിയുടെ എക്‌സ് പോസ്റ്റിൽ പറയുന്നു.

മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തി. ജനം വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാനാണെന്ന് ചിദംബരം എക്‌സിൽ കുറിച്ചു. നിങ്ങളുടെ പോരായ്മകൾ മറയ്ക്കാൻ നിങ്ങൾ ഭൂതകാലത്തിലേക്ക് തുളച്ചുകയറുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. കഴിഞ്ഞ 10 വർഷമായി ഇന്ത്യ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്ന് അദ്ദേഹം ആവർത്തിച്ചു.

WEB DESK
Next Story
Share it