Begin typing your search...

ബിഹാറിൽ കോളജ് മെസിലെ ഭക്ഷണത്തിൽ പാമ്പിന്റെ വാൽകഷ്ണം; 11 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ കോളജ് മെസിലെ ഭക്ഷണത്തിൽ പാമ്പിന്റെ വാൽകഷ്ണം; 11 വിദ്യാർഥികൾ ആശുപത്രിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിഹാറിൽ സർക്കാർ എൻജിനീയറിങ് കോളജിലെ മെസിൽ വിളമ്പിയ അത്താഴത്തിൽ പാമ്പിന്റെ വാൽക്കഷ്ണം കണ്ടെത്തിയതായി പരാതി. ഭക്ഷണം കഴിച്ച് ഛർദിയും ഓക്കാനവും അനുഭവപ്പെട്ട 11 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബങ്കയിലെ സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വിദ്യാർഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോ.അനിതാ കുമാരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാമ്പിന്റെ വാൽകഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങളും വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

നിലവിൽ ഭക്ഷണം വിതരണം ചെയ്യുന്നവരെ മാറ്റാനും പാമ്പിന്റെ വാൽ കണ്ടെത്തിയ സംഭവത്തിൽ പിഴ ഈടാക്കാനും തീരുമാനിച്ചതായി സബ് ഡിവിഷണൽ ഓഫീസർ അവിനാഷ് കുമാർ പറഞ്ഞു. സംഭവത്തിൽ കോളജ് അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രിൻസിപ്പലും അധ്യാപകരും എല്ലാ ദിവസവും വിദ്യാർഥികളോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഭരണകൂടം നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it