Begin typing your search...

ബിജെപിയുടെ പ്രതികാര രാഷ്ട്രീയം; പോരാട്ടം തുടരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബിജെപിയുടെ പ്രതികാര രാഷ്ട്രീയം; പോരാട്ടം തുടരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭൂമിയിടപാട് കേസിൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ബി.ജെ.പി. ക്കെതിരേ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പിയുടേത് പ്രതികാര രാഷ്ട്രീയമാണെന്നും സാമൂഹ്യനീതിക്കായി പോരാടുന്നതിനാലാണ് ബി.ജെ.പിയും ജെ.ഡി.എസ്സും പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. തന്നെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരേയായിരുന്നു സിദ്ധരാമയ്യ ഹർജി നൽകിയിരുന്നത്.

പ്രതിപക്ഷപാർട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാരുകളെ ശിക്ഷിക്കാൻ രാജ്ഭവനെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. ഇത് മോദി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണ്. ബി.ജെ.പിയുടേയും ജെ.ഡി.എസ്സിന്റേയും ഈ പ്രതികാര രാഷ്ട്രീയത്തിനെതിരേ നിയമപോരാട്ടം തുടരും. കോടതിയിൽ വിശ്വാസമുണ്ടെന്നും സാമൂഹ്യനീതിക്കായി പോരാടുന്നതിനാലാണ് ബി.ജെ.പിയും ജെ.ഡി.എസ്സും പ്രതികാര നടപടിയിലേക്ക് കടന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഈ രാഷ്ട്രീയ പോരാട്ടത്തിൽ സംസ്ഥാനത്തെ ജനങ്ങൾ എനിക്ക് പിറകിലുണ്ട്. അവരുടെ അനുഗ്രമാണ് എന്റെ സംരക്ഷണം. ഞാൻ നിയമത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നുണ്ട്. ഈ പോരാട്ടം ജയിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. നിയമപ്രകാരം ഇത്തരമൊരു അന്വേഷണം അനുവദനീയമാണോയെന്ന കാര്യം വിദഗ്ധരുമായി ചർച്ചചെയ്യുമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

നേരത്തേ ജസ്റ്റിഡ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് സിദ്ധരാമയ്യയുടെ ഹർജി തള്ളിയത്. വിഷയത്തിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്ലോത് നേരത്തേ അനുമതി നൽകിയിരുന്നു. മലയാളിയായ അഴിമതിവിരുദ്ധപ്രവർത്തകൻ ടി.ജെ. അബ്രാഹം ഉൾപ്പെടെ മൂന്നുപേർ നൽകിയ പരാതികളിലായിരുന്നു നടപടി. ഇതോടെ സിദ്ധരാമയ്യയുടെ പേരിൽ കോടതിക്കോ അന്വേഷണ ഏജൻസിക്കോ കേസെടുക്കാൻ സാധിക്കും. ഇത് ചോദ്യംചെയ്തുകൊണ്ടാണ് സിദ്ധരാമയ്യ കോടതിയെ സമീപിച്ചത്.

WEB DESK
Next Story
Share it