Begin typing your search...

ചാനൽ ഷോയ്ക്കിടെ കാമുകിയെ ചുംബിക്കാനൊരുങ്ങി സച്ചിൻ; തടഞ്ഞ് അവതാരകൻ

ചാനൽ ഷോയ്ക്കിടെ കാമുകിയെ ചുംബിക്കാനൊരുങ്ങി സച്ചിൻ; തടഞ്ഞ് അവതാരകൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാക്കിസ്ഥാനിൽനിന്നു തൻറെ കുട്ടികളുമായി ഇന്ത്യയിലെത്തി കാമുകൻ സച്ചിൻ മീണയ്‌ക്കൊപ്പം താമസമാക്കിയ സീമ ഹൈദറിൻറെ വിശേഷങ്ങൾ മാധ്യമങ്ങൾക്കെന്നും വാർത്തയാണ്. ഒരു ചാനൽ ഷോയ്ക്കിടെ ഉണ്ടായ രസകരമായ സംഭവത്തിൻറെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ചാനൽ ഷോയ്ക്കിടെ സീമയെ സ്‌നേഹത്തോടെ ചുംബിക്കാനൊരുങ്ങിയ സച്ചിനിൽ നിന്ന് സീമ അകന്നുമാറുന്നതും തുടർന്ന്, ലൈവ് ഷോ ആണ്. ക്യാമറ ഓൺ ആണ് എന്നു രസകരമായി പറഞ്ഞ് അവതാരകൻ സച്ചിനെ തടയുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

ഇരുവരും നിരവധി അഭിമുഖങ്ങൾ മാധ്യമങ്ങൾക്കു നൽകിയിട്ടുണ്ട്. അതേസമയം, ഇന്ത്യയിൽ സീമ ഹൈദറിൻറെ ജനപ്രീതി ഓരോ ദിവസവും പുതിയ ഉയരങ്ങളിലെത്തുകയാണ്. കൂടാതെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് 17 ലെ മത്സരാർഥിയാകാൻ സീമയ്ക്ക് അവസരം ലഭിച്ചതായാണ് റിപ്പോർട്ട്. കപിൽ ശർമ ഷോയിലേക്ക് ക്ഷണിച്ചുവെന്നാണു വിവരം. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നാണു സൂചന. ഈ വർഷം ആദ്യമാണ് കാമുകൻ സച്ചിൻ മീണയോടൊപ്പം താമസിക്കാൻ അതിർത്തികടന്നത് സീമ ഹൈദർ ഇന്ത്യയിലെത്തുന്നത്.

WEB DESK
Next Story
Share it