Begin typing your search...

ജഡ്ജിമാരുടെ രാഷ്ട്രീയ പ്രവേശനം; നിഷ്പക്ഷതയെക്കുറിച്ചുള്ള പൊതുധാരണയെ ബാധിക്കുമെന്ന് ജസ്റ്റിസ് ഗവായ്

ജഡ്ജിമാരുടെ രാഷ്ട്രീയ പ്രവേശനം; നിഷ്പക്ഷതയെക്കുറിച്ചുള്ള പൊതുധാരണയെ ബാധിക്കുമെന്ന് ജസ്റ്റിസ് ഗവായ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജിവെച്ച് ഉടൻതന്നെ ജഡ്ജി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത് അദ്ദേഹത്തിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള പൊതുധാരണയെ ബാധിക്കുമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.ആർ. ഗവായ്. നൈതികതയും വിശ്വാസ്യതയുമാണ് നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത ഉയർത്തിനിർത്തുന്ന അടിസ്ഥാനസ്തംഭങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ ജുഡീഷ്യൽ ഓഫീസർമാരുടെ വാർഷികസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

''ബെഞ്ചിലിരിക്കുമ്പോഴും ബെഞ്ചിനു പുറത്തുള്ളപ്പോഴും ജഡ്ജിയുടെ പെരുമാറ്റം നീതിന്യായനൈതികതയുടെ ഉന്നതമാനദണ്ഡങ്ങൾക്കനുസൃതമായിരിക്കണം. ഉപചാരത്തിന്റെ പേരിലല്ലാതെ രാഷ്ട്രീയക്കാരനെയോ സർക്കാർ ഉദ്യോഗസ്ഥനെയോ ജഡ്ജിമാർ പുകഴ്ത്തുന്നത് ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ബാധിച്ചേക്കാം'' -ജസ്റ്റിസ് ഗവായ് പറഞ്ഞു.

നിശ്ചിതകേസുകളുടെ കാര്യത്തിലല്ലാതെ ലിംഗം, മതം, ജാതി, രാഷ്ട്രീയം തുടങ്ങിയ ഗൗരവവിഷയങ്ങളെക്കുറിച്ച് ജഡ്ജിമാർ പ്രസ്താവനകൾ നടത്തുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്ത് നീതിതേടാൻ ജനങ്ങളെ പ്രേരിപ്പിച്ചേക്കാം.

അഴിമതിക്കും ആൾക്കൂട്ടനീതിക്കും വഴിവെച്ചേക്കാം. അത് ക്രമസമാധാനത്തകർച്ചയിലേക്കു നയിക്കും. കേസുകളിൽ അപ്പീലുകൾ നൽകുന്നതിന് ജനങ്ങൾ മടിക്കും. നീണ്ടുനിൽക്കുന്ന കോടതിനടപടികളും ജനങ്ങളിൽ അസംതൃപ്തിസൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ജുഡീഷ്യറിയുടെ സ്വയംഭരണാധികാരത്തിൽ രാഷ്ട്രീയ ഇടപെടലും നിയനിർമാണസഭയുടെ ഇടപെടലുമുണ്ടാകുന്നത് നിഷ്പക്ഷനീതിയെന്ന ആശയത്തിനുതന്നെ തുരങ്കംവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാബെഞ്ച് നടപടികളുടെ വീഡിയോ കോൺഫറൻസിങ്ങും തത്സമയസംപ്രേഷണവും ജുഡീഷ്യറിയുടെ സുതാര്യത വർധിപ്പിക്കുന്നതിനുള്ള ചുവടുകളാണ്. എന്നാലും സന്ദർഭത്തിൽനിന്ന് അടർത്തിയെടുക്കുന്ന കോടതിനടപടികളുടെ ചെറുദൃശ്യങ്ങൾ ജഡ്ജിയെക്കുറിച്ച് തെറ്റായ ധാരണകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

WEB DESK
Next Story
Share it