Begin typing your search...

'ഒരു വർഷത്തിനുള്ളിൽ സർക്കാർ വീഴും, ഘടകകക്ഷികൾ പ്രതീക്ഷിക്കുന്നതുപോലെയല്ല മോദി ചെയ്യുക': സഞ്ജയ് സിങ്

ഒരു വർഷത്തിനുള്ളിൽ സർക്കാർ വീഴും, ഘടകകക്ഷികൾ പ്രതീക്ഷിക്കുന്നതുപോലെയല്ല മോദി ചെയ്യുക: സഞ്ജയ് സിങ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രസർക്കാർ ഒരു വർഷത്തിനുള്ളിൽ തകരുമെന്ന് ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്. എൻ.ഡി.എ ഘടകകക്ഷികളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ മോദി പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'പുതിയ കേന്ദ്ര സർക്കാരിന് ആറുമാസം മുതൽ ഒരു വർഷം വരെയോ കാലാവധിയുള്ളൂ. അതിൽ കൂടുതൽ കാലം നിലനിൽക്കില്ല. എൻ.ഡി.എ ഘടകകക്ഷികൾ പ്രതീക്ഷിക്കുന്നതുപോലെയല്ല മോദി ചെയ്യുക. രാഷ്ട്രീയ പാർട്ടികളെ തകർക്കുന്ന സമീപനവുമായാകും അദ്ദേഹം(മോദി) മുന്നോട്ട് പോകുക' സഞ്ജയ് സിങ് പറഞ്ഞു. പ്രയാഗ്രാജിലെ സർക്യൂട്ട് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സഞ്ജയ് സിങ്. എ.എ.പിയുടെ രാജ്യസഭാ എം.പിയാണ് സഞ്ജയ് സിങ്. പാർട്ടിയുടെ ഉത്തർപ്രദേശിന്റ ചുമതല കൂടി അദ്ദേഹത്തിനുണ്ട്.

നിങ്ങളുടെ പാർട്ടിയിൽ നിന്നുള്ളൊരാളെ സ്പീക്കറാക്കണമെന്നാണ് എനിക്ക് ടി.ഡി.പിയോടും ജെ.ഡി.യുവിനോടും പറയാനുള്ളത്, അല്ലെങ്കിൽ നിങ്ങളുടെ പാർട്ടിയിലെ എത്ര എം.പിമാർ ബി.ജെ.പിയിലേക്ക് പോകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നും സിങ് കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it