സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കാൽപാദ ചിത്രങ്ങളും വിൽപ്പനയ്ക്ക്; വിലകേട്ട് ഞെട്ടി സോഷ്യൽമീഡിയ
ഇഷ ഫൗണ്ടേഷൻ മേധാവി സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കാൽപാദങ്ങളുടെ ചിത്രങ്ങൾ വിൽക്കുന്നതായി ഓൺലൈൻ പ്രചരിക്കുന്നു. ഇഷ ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളാണ് ഓൺലൈനിൽ വൈറലായിരിക്കുന്നത്.
ജഗ്ഗി വാസുദേവിന്റെ പാദങ്ങളുടെ ചിത്രങ്ങൾ 3,200 രൂപയ്ക്ക് വിറ്റതായാണ് വെബ്‌സൈറ്റിൽ കാണിക്കുന്നത്. സദ്ഗുരു പദം എന്നാണ് ചിത്രത്തിന്റെ പേര്. 'ഗുരുവിന്റെ പാദങ്ങൾ ബഹുമാനിക്കപ്പെടുന്നു, ഗുരുവിന്റെ ഊർജം ലഭിക്കാനുള്ള മാർഗമാണ് കാലുകൾ. ഗുരുവിന്റെ പാദങ്ങൾ വണങ്ങുന്ന പ്രവൃത്തി സാമീപ്യത്തെ വർധിപ്പിക്കുകയും ഗുരുവുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു' എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ വിൽക്കുന്നത്.
17.5' x 12.5 തടിയിൽ ഫ്രെയിം ചെയ്ത ഫോട്ടോയാണ് വിൽക്കുന്നതെന്നും പറയുന്നു. വിവിധ സോഷ്യൽമീഡിയകളിൽ ഇഷ ഫൗണ്ടേഷന്റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. ജഗ്ഗിയുടെ കാൽപാദങ്ങൾ വിറ്റ് പണമുണ്ടാക്കേണ്ട അവസ്ഥയിലായോ ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെന്ന് ഒരാൾ പരിഹസിച്ചു.
So, ₹3200 for a photo of Sadhguru’s feet? Nice. pic.twitter.com/1GsxueLNjP
— Prayag (@theprayagtiwari) October 1, 2024