Begin typing your search...

സനാതന ധർമ പരാമർശം ; ഉദയനിധി സ്റ്റാലിനെതിരെ ഉത്തർപ്രദേശിൽ പരാതി നൽകി അഭിഭാഷകർ

സനാതന ധർമ പരാമർശം ; ഉദയനിധി സ്റ്റാലിനെതിരെ ഉത്തർപ്രദേശിൽ പരാതി നൽകി അഭിഭാഷകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സനാതന ധർമ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും കേസ്. ഉത്തർപ്രദേശിലെ രാംപൂ] കോട്വാലി സിവിൽ ലൈൻ പോലീസ് സ്റ്റേഷനിലാണ് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് മുതിർന്ന അഭിഭാഷകരായ ഹർഷ് ഗുപ്തയും രാം സിംഗ് ലോധിയുമാണ് പരാതി നൽകിയത്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ച പ്രിയങ്ക് ഖാർഗെക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്.

സനാതന ധര്‍മ്മ പരാമര്‍ശ വിവാദത്തില്‍ ആചാര്യ പരമഹംസ വീണ്ടും പ്രകോപനവുമായി രംഗത്തുവന്നിരുന്നു. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാറെന്നാണ് അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ പറഞ്ഞത്. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

WEB DESK
Next Story
Share it