Begin typing your search...

സിനിമയിലല്ല; ഒറിജിനൽ ജയിൽ ചാട്ടം, വീഡിയോ കാണാം

സിനിമയിലല്ല; ഒറിജിനൽ ജയിൽ ചാട്ടം, വീഡിയോ കാണാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കർണാടകയിലെ ദാവൻഗെരെ സബ് ജയിലിൽനിന്ന് ബലാത്സംഗക്കേസിലെ പ്രതി മതിൽചാടി രക്ഷപ്പെട്ട വാർത്ത വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തു. 23കാരനായ വസന്ത് കുമാറാണ് വിദഗ്ധമായി ജയിലിന്‍റെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടത്.

വീഡിയോ ആരംഭിക്കുമ്പോൾ റോഡും ഉയരമുള്ള മതിലും കാണാം. അപ്രതീക്ഷിതമായി മതിൽ ചാടി ഒരാൾ റോഡിലേക്കു വീഴുന്നു. മുകളിൽനിന്നുള്ള വീഴ്ചയിൽ പ്രതിയുടെ കാലിനു പരിക്കേൽക്കുന്നുണ്ട്. പരിക്കേറ്റ കാലുമായി പ്രതി മുടന്തിമുടന്തി പോകുന്നതു വീഡിയോയിൽ കാണാം. പിന്നീട് അയാൾ ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. പ്രതി കരൂർ സ്വദേശിയാണെന്നും ലൈംഗികാതിക്രമത്തിന് ദാവണഗരെ വനിതാ പോലീസ് സ്റ്റേഷനിൽ കേസ് ഉണ്ടെന്നും കസ്റ്റഡിയിലെടുത്തതാണെന്നും പോലീസ് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി.

WEB DESK
Next Story
Share it