Begin typing your search...

'പ്രധാനമന്ത്രി സമ്മതിച്ചാൽ അറിയിക്കൂ': പൊതുസംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി സമ്മതിച്ചാൽ അറിയിക്കൂ: പൊതുസംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി.ലോകൂർ, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി.ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് ഇരുവരെയും സംവാദത്തിന് ക്ഷണിച്ചത്. ഇതു സംബന്ധിച്ച് നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും മൂവരും ചേർന്ന് കത്തെഴുതിയിരുന്നു.

ഈ മാസം 9ന് എഴുതിയ കത്തിനു മറുപടിയായി ഔദ്യോഗിക ലെറ്റർ പാഡിൽ സമ്മതം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് എക്‌സ് പ്ലാറ്റ്ഫോമിലാണ് രാഹുൽ പങ്കുവച്ചത്. താനോ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി സമ്മതം അറിയിച്ചാൽ മറ്റു വിവരങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങളുടെ ക്ഷണത്തെക്കുറിച്ച് ഞാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച ചെയ്തു. അത്തരം ഒരു സംവാദം ആളുകൾക്ക് നമ്മുടെ നയം മനസ്സിലാക്കാൻ സഹായിക്കുമെന്നും തികഞ്ഞ ബോധ്യത്തോടെ തിരഞ്ഞെടുപ്പിൽ പങ്കുചേരാൻ അവരെ പ്രാപ്തരാക്കുമെന്നും ഞങ്ങൾ സമ്മതിക്കുന്നു. ഞങ്ങളുടെ നേതാക്കളിൽ ആരോപിക്കപ്പെടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അവസാനിപ്പിക്കേണ്ടതും പ്രധാനമാണ്.

തിരഞ്ഞെടുപ്പിൽ പോരാടുന്ന പ്രധാന പാർട്ടികൾ എന്ന നിലയിൽ, അവരുടെ നേതാക്കളിൽ നിന്ന് നേരിട്ട് കേൾക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. അതനുസരിച്ച്, ഞാനോ കോൺഗ്രസ് അധ്യക്ഷനോ ഇത്തരമൊരു സംവാദത്തിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കാൻ സമ്മതിച്ചാൽ ചർച്ചയുടെ വിശദാംശങ്ങളും രൂപവും ചർച്ച ചെയ്യാം.' രാഹുൽ ഗാന്ധി പറഞ്ഞു.

WEB DESK
Next Story
Share it