Begin typing your search...

കത്തുകൾക്കു മുഖ്യമന്ത്രി മറുപടി നൽകുന്നില്ല; പഞ്ചാബിൽ രാഷ്ട്രപതി ഭരണ മുന്നറിപ്പുമായി ഗവർണർ

കത്തുകൾക്കു മുഖ്യമന്ത്രി മറുപടി നൽകുന്നില്ല; പഞ്ചാബിൽ രാഷ്ട്രപതി ഭരണ മുന്നറിപ്പുമായി ഗവർണർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പഞ്ചാബിൽ രാഷ്ട്രപതി ഭരണത്തിനു ശുപാർശ നൽകാൻ മടിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനു മുന്നറിയിപ്പു നൽകി ഗവർണർ ബൻവാരിലാൽ പുരോഹിത്. ഔദ്യോഗിക ആശയവിനിമയങ്ങളോടു മുഖ്യമന്ത്രി തുടർച്ചയായി പ്രതികരിക്കാതിരിക്കുന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്.

അയയ്ക്കുന്ന കത്തുകൾക്കു മറുപടി നൽകാൻ മുഖ്യമന്ത്രി തയാറാകാത്ത പക്ഷം രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്യാൻ കഴിയുമെന്നും ക്രിമിനൽ നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ 356-ാം ആർട്ടിക്കിൾ അനുസരിച്ചാണ് സംസ്ഥാനത്തു രാഷ്ട്രപതി ഭരണം നടപ്പാക്കുക.

പഞ്ചാബിലെ വ്യാപകമായ ലഹരിമരുന്നു കള്ളക്കടത്തിനെക്കുറിച്ചു മുഖ്യമന്ത്രിയോടു ചോദ്യങ്ങളുന്നയിച്ച ഗവർണർ, സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ലഹരിമരുന്നിന്റെ ലഭ്യതയെക്കുറിച്ച് വിവിധ ഏജൻസികളിൽനിന്ന് തനിക്കു വിവരം ലഭിച്ചുവെന്ന് ഗവർണർ വ്യക്തമാക്കി. മരുന്നുകടകളിലും സർക്കാരിന്റെ മദ്യക്കടകളിലും ലഹരിമരുന്നു ലഭ്യമാകുന്നത് എങ്ങനെയാണ്. പഞ്ചാബിലെ അഞ്ചിൽ ഒരാൾ ലഹരിമരുന്നിന് അടിമയാണെന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടും ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ കത്തുകൾക്കു മറുപടി നൽകാത്ത മുഖ്യമന്ത്രിയുടെ നടപടിയിൽ ഗവർണർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭരണഘടനാ സംവിധാനത്തിന്റെ പരാജയമാണെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു റിപ്പോർട്ടു നൽകുമെന്ന് അവസാന കത്തിൽ ഗവർണർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 356-ാം വകുപ്പ്, ഐപിസി 124 വകുപ്പു പ്രകാരം താൻ അന്തിമതീരുമാനം എടുക്കും മുൻപ് നടപടികൾ സ്വീകരിക്കാനും വിവരങ്ങൾ അറിയിക്കാനും മുഖ്യമന്ത്രിയോടു ഗവർണർ ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it