Begin typing your search...

പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾ; അഞ്ച് വർഷം കൊണ്ട് ചെലവിട്ടത് 254.87 കോടി രൂപ

പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾ; അഞ്ച് വർഷം കൊണ്ട് ചെലവിട്ടത് 254.87 കോടി രൂപ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകൾക്കായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 254.87 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. രാജ്യസഭയിൽ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്റെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനുള്ള ചെലവ് 2,54,87,01,373 രൂപയാണെന്നും ഈ കാലയളവിൽ മോദി സന്ദർശിച്ച 21 രാജ്യങ്ങളുടെ പട്ടികയും രേഖാമൂലമുള്ള മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2021 ഫെബ്രുവരി മുതൽ 2023 ജൂൺ വരെയുള്ള രണ്ടു വർഷ കാലയളവിൽ മോദി നടത്തിയ വിദേശ യാത്രകൾക്കായി 30 കോടിയിലധികം രൂപ ചെലവായതായി വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.ഇതിന് മുമ്പ്, 2014 ജൂൺ 15 നും 2018 ജൂൺ 10 നും ഇടയിൽ മോദി നടത്തിയ വിദേശ യാത്രകൾക്കായി 1,484 കോടി രൂപ ചെലവഴിച്ചതായി അന്നത്തെ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് 2018 ജൂലൈ 19ന് രാജ്യസഭയിൽ പറഞ്ഞിരുന്നു.

WEB DESK
Next Story
Share it