Begin typing your search...

പാകിസ്താൻ ഇന്ന് ജനവിധി തേടും; പ്രധാന മത്സരം ബിലാവൽ ഭൂട്ടോ സർദാരിയും നവാസ് ഷെരീഫും തമ്മിൽ

പാകിസ്താൻ ഇന്ന് ജനവിധി തേടും; പ്രധാന മത്സരം ബിലാവൽ ഭൂട്ടോ സർദാരിയും നവാസ് ഷെരീഫും തമ്മിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാകിസ്താൻ ഇന്ന് ജനവിധി തേടും. ഒരു വർഷത്തെ രാഷ്ട്രീയ അനശ്ചിതത്വത്തിനും അസ്ഥിരതയ്ക്കും ശേഷമാണ് പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാർലമെന്റിലേക്കും നാല് പ്രവശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിംഗ്. ഫെബ്രുവരി ഒമ്പതിനാകും വോട്ടെണ്ണൽ. പാകിസ്താൻ മുസ്‌ലിം ലീഗ് പാർട്ടി നേതാവ് നവാസ് ഷെരീഫും പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവും ബേനസീർ ഭുട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരിയും തമ്മിലാണ് പ്രധാന മത്സരം. മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി തെഹ്രീകെ ഇൻസാഫ് സ്ഥാനാർത്ഥികളെ സ്വതന്ത്രരായാകും ജനവിധി തേടുക. തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

തെരഞ്ഞെടുപ്പിൽ ആരൊക്കെ വിജയിക്കുമെന്നത് പ്രവചനാതീതമാണെന്നും സൈനീക ജനറൽമാർക്ക് തിരഞ്ഞെടുപ്പിൽ വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്നും അനലിസ്റ്റുകൾ പറയുന്നു. കഴിഞ്ഞ 76 വർഷത്തിനിടയിൽ രാജ്യത്ത് നേരിട്ടോ അല്ലാതെയോ സൈന്യം ആധിപത്യം പുലർത്തിയിട്ടുണ്ട്. അതിനാൽ തന്നെ സൈന്യം ഏത് പക്ഷത്തായിരിക്കും എന്നത് നിർണ്ണായക ഘടകമായിരിക്കും എന്ന് കോളമിസ്റ്റായ അബ്ബാസ് നസീർ പറഞ്ഞു. ഷെരീഫിന് ജനറൽമാരുടെ പിന്തുണയുണ്ടെന്ന് വിദഗ്ധർ പറയുന്നു. പാകിസ്താനിൽ 16-ാമത് അസംബ്ലി തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 13 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. 6.9 കോടി പുരുഷ വോട്ടർമാരും 5.9 കോടി സ്ത്രീവോട്ടർമാരുമാണുള്ളത്. 266 സീറ്റുകളിലായി 44 രാഷ്ട്രീയ പാർട്ടികളാണ് മത്സര രംഗത്തുള്ളത്.

അതേസമയം പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസം പാകിസ്താനിൽ ഇരട്ട സ്ഫോടനവും വ്യാപക ഗ്രനേഡ് ആക്രമണവും നടന്നിരുന്നു. ബലൂചിസ്താൻ പ്രവിശ്യയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു. നാൽപതിലധികം പേർക്ക് പരിക്കേറ്റു. പഷിൻ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. ഖ്വില്ല സൈഫുള്ള നഗരത്തിലാണ് രണ്ടാമത്തെ സ്ഫോടനം അരങ്ങേറിയത്.

WEB DESK
Next Story
Share it