Begin typing your search...
പശ്ചിമ ബംഗാളിൽ നഴ്സിനു നേരെ ലൈംഗികാതിക്രമം
പശ്ചിമ ബംഗാളിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആരോഗ്യ കേന്ദ്രത്തിൽ നഴ്സിനു നേരെ ലൈംഗികാതിക്രമം നടത്തിയ രോഗി അറസ്റ്റിൽ. ബിർഭൂം ജില്ലയിലെ ഇളംബസാറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആഗസ്റ്റ് ഒമ്പതിന് ആർ.ജി കർ മെഡിക്കൽ കോളജിലെ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടയിലാണ് പുതിയ സംഭവം.
ചികിത്സക്കിടെ നഴ്സിനോട് രോഗി മോശമായി പെരുമാറുകയായിരുന്നു. കടുത്ത പനി ബാധിച്ച് ചികിത്സ തേടിയെത്തിയ രോഗിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് മോശമായി പെരുമാറിയത്. മാത്രമല്ല അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നും നഴ്സിന്റെ പരാതിയിലുണ്ട്. മതിയായ സുരക്ഷിതത്വമില്ലാതെ ആശുപത്രികളിൽ ജോലി ചെയ്യാൻ ഞങ്ങൾ ഭയപ്പെടുകയാണെന്നും രോഗികൾ പോലും ഇത്തരത്തിലാണ് പെരുമാറുന്നതെന്നും പരാതിയിൽ പറയുന്നു.
Next Story