Begin typing your search...
മദ്യം വാങ്ങാൻ പണം നൽകിയില്ല; അമ്മയ്ക്ക് മകന്റെ ക്രൂര മർദനം
മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നാണ് പ്രായമായ അമ്മയെ മകൻ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചത്. സന്തോഷ് എന്ന യുവാവ് അമ്മ പത്മമ്മയെ തെരുവിലൂടെ വലിച്ചിഴച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു. അമ്മയോടുള്ള യുവാവിന്റെ ക്രൂരതയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തെലങ്കാനയിലെ നാഗർകുർണൂലിലെ ഒരു തെരുവിലാണ് സംഭവം നടന്നത് മദ്യം വാങ്ങാൻ പണം നൽകാത്തതിന് സന്തോഷ് എന്നയാൾ പത്മമ്മയെ തെരുവിലൂടെ വലിച്ചിഴച്ച് തല നിലത്തടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. പൊതുനിരത്തിൽ ആളുകൾ നോക്കി നിൽക്കെയായിരുന്നു മർദ്ദനം. ഭർത്താവ് നഷ്ടപ്പെട്ട പത്മമ്മ ഹോട്ടലിൽ പണിയെടുത്താണ് ജീവിക്കുന്നത്. മകൻ മദ്യപാനത്തിന് അടിമയാണെന്ന് പത്മമ്മ പറയുന്നു.
Next Story