Begin typing your search...

'മദ്യശാലകളും ബാറുകളും തുറക്കില്ല'; അഞ്ച് ദിവസം കർണാടകയിൽ മദ്യവിൽപ്പന നിരോധിച്ചു

മദ്യശാലകളും ബാറുകളും തുറക്കില്ല; അഞ്ച് ദിവസം കർണാടകയിൽ മദ്യവിൽപ്പന നിരോധിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലും നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് ഈ ആഴ്ച അഞ്ച് ദിവസം കർണാടകയിൽ മദ്യവിൽപ്പന നിരോധിച്ചു. നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂൺ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാലാണ് ഇന്ന് മുതൽ നാലാം തീയതി വരെ മദ്യവിൽപ്പന നിരോധിച്ചത്. നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന ജൂൺ ആറിനും ഡ്രൈ ഡേ ആയിരിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് മദ്യവിൽപ്പനയും ഉപഭോഗവും നിരോധിച്ചത്. മേൽ സൂചിപ്പിച്ച തീയതികളിൽ മദ്യത്തിന്റെ ഉത്പാദനം, വിൽപ്പന, വിതരണം, സംഭരണം എന്നിവയ്ക്ക് നിരോധനം ബാധകമാണെന്ന് സംസ്ഥാനത്തെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യശാലകൾ, വൈൻ ഷോപ്പുകൾ, ബാറുകൾ, മദ്യം നൽകാൻ അനുമതിയുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകം. അതേസമയം, കേരളത്തിൽ ഇന്നും നാലാം തീയതിയും സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് ബെവ്കോ അധികൃതർ അറിയിച്ചു.

WEB DESK
Next Story
Share it