കന്നഡക്കാർക്ക് ഡ്രൈവർ വേണ്ടെന്ന്..!; ബംഗളൂരു മെട്രോ ഓടും ഡ്രൈവർ ഇല്ലാതെ
ബംഗളൂരു ആർവി റോഡ്- ബൊമ്മസാന്ദ്ര യെലോ ലൈനിൽ നമ്മ മെട്രോയുടെ ഡ്രൈവർരഹിത പരീക്ഷണയോട്ടം വിജയകരം. വരും ദിവസങ്ങളിൽ ട്രാക്ഷൻ ബ്രേക്ക്, മണൽച്ചാക്കുവച്ചുള്ള പരീക്ഷണം, സിഗ്നലിംഗ് തുടങ്ങിയവ പരീക്ഷിക്കും. റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ആണ് പരീക്ഷണയോട്ടങ്ങൾക്കു നേതൃത്വം കൊടുക്കുന്നത്.
പരീക്ഷണയോട്ടത്തിനുശേഷം റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധന നടത്തി മെട്രോ സർവീസിന് അനുമതി നൽകും. ചൈനയിൽ നിന്നെത്തിച്ച മെട്രോ കോച്ചുകൾ ഹെബ്ബഗൊഡി മെട്രോ ഡിപ്പോയിൽ വിവിധ പരിശോധനകൾക്കു വിധേയമാക്കിയിരുന്നു. ഈവർഷം ഡിസംബറോടെ സർവീസ് തുടങ്ങാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ പാതയിലാണ് ഡ്രൈവർരഹിത മെട്രോ സർവീസ് നടത്തുക.