അന്നദാതാവിന്‍റെ മരണത്തിൽ കണ്ണീർപൊഴിക്കുന്ന കുരങ്ങൻ; സംസ്കാരച്ചടങ്ങളിൽ പങ്കെടുക്കാൻ 40 കിലോമീറ്റർ യാത്ര; ഹൃദയസ്പർശിയായ വീഡിയോ കാണാം
മനുഷ്യരും മൃഗങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധത്തിൻറെ കഥകൾ നിരവധി കേട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം ഉത്തർപ്രദേശിലുണ്ടായ സംഭവം ആരുടെയും മനസിനെ പിടിച്ചുലയ്ക്കുന്നതായി. ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണു പ്രചരിക്കുന്നത്. സ്ഥിരമായി ഭക്ഷണം നൽകിയിരുന്ന വയോധികൻറെ മരണത്തിൽ ദുഃഖിക്കുന്ന കുരങ്ങൻറെ വീഡിയോ മൃഗസ്‌നേഹികളുടെ മാത്രമല്ല, സാധാരണക്കാരുടെ മനസിലും നൊമ്പരപ്പാടായി.
ഉത്തർപ്രദേശിലെ അംറോഹയിലാണ് രാംകുൻവർ സിംഗ് എന്ന വയോധികൻ താമസിച്ചിരുന്നത്. ഒരിക്കൽ തൻറെ അടുത്തെത്തിയ കുരങ്ങന് സിംഗ് ഭക്ഷണം കൊടുത്തു. ഭക്ഷണം കഴിച്ച കുരങ്ങൻ പരിസരങ്ങളിൽ ചുറ്റിനടന്നു. തൊട്ടടുത്ത ദിവസവും സിംഗ് ഭക്ഷണം കൊടുത്തു. പിന്നീട്, സ്ഥിരമായി ഭക്ഷണം കൊടുക്കുകയും കുരങ്ങനും സിംഗും തമ്മിലുള്ള ബന്ധം ദൃഢമാകുകയും ചെയ്തു. രണ്ടു മാസം മുന്പാണ് കുരങ്ങനുമായി സിംഗ് ചങ്ങാത്തത്തിലാകുന്നത്. റൊട്ടിയാണ് പതിവായി കൊടുത്തിരുന്നത്.
ചൊവ്വാഴ്ചയാണ് സിംഗ് മരിച്ചത്. പതിവുപോലെ ഭക്ഷണം തേടിയെത്തിയ കുരങ്ങനു നിശ്ചലനായി കിടക്കുന്ന തൻറെ അന്നദാതാവിനെയാണ് കാണാൻ കഴിഞ്ഞത്. ദുരന്തം മനസിലാക്കിയ പോലെ കുരങ്ങൻ മൃതദേഹത്തിൻറെ സമീപമിരുന്നു. സിംഗിൻറെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു ഇരിപ്പ്. കുരങ്ങൻ കണ്ണീർ പൊഴിക്കുന്നതും വീഡിയോയിൽ കാണാം. സംസ്‌കാരച്ചടങ്ങുൾക്കായി മൃതദേഹം കൊണ്ടുപോയ വാഹനത്തിലും കുരങ്ങൻ ഇരിപ്പുറപ്പിച്ചു. 40 കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്തു. കുരങ്ങൻ സിംഗിൻറെ മറ്റ് ബന്ധുക്കൾക്കൊപ്പം ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുക മാത്രമല്ല, ചിതയ്ക്ക് സമീപം വളരെ നേരം കാത്തിരിക്കുകയും ചെയ്തു.
इससे बड़ी निःस्वार्थ प्रेम की मिसाल क्या हो सकती है. एक व्यक्ति रोज़ इस बन्दर को खाना खिलाता था. उस व्यक्ति की मृत्यु पर ये बन्दर बिलख-बिलख कर रोया. घर से घाट तक के सारे संस्कारों में शामिल रहा. ये वीडियो अमरोहा के थाना डिडौली जोया कस्बे का बताया जा रहा है. #viralvideo pic.twitter.com/M13afMIpWf
— Rana Yashwant (@RanaYashwant1) October 12, 2023