Begin typing your search...

പരസ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് മോദി സർക്കാർ

പരസ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് മോദി സർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നരേന്ദ്ര മോദി സർക്കാർ പൊതുഖജനാവിൽ നിന്നും പരസ്യങ്ങൾക്കായി ചെലവാക്കിയത് കോടികൾ. കഴിഞ്ഞ നാല് വർഷത്തിനിടെ പരസ്യങ്ങൾക്കായി 3020 കോടി രൂപ ചെലവഴിച്ചതായി സെന്റർ ഫോർ മീഡിയ സ്റ്റഡീസ് റിപ്പോർട്ട്. 2024 ലെ പൊതു തിരഞ്ഞെടുപ്പ് ക്യാംപെയിനായി നീക്കി വെച്ചിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയെന്നും റിപ്പോർട്ടുകൾ. ഇലക്ടറൽ ബോണ്ടുകൾ വഴിയും മറ്റും കോടികൾ സമാഹരിച്ച ബിജെപി, കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ചൂണ്ടിക്കാട്ടി പ്രചരണം നടത്താനും പരസ്യങ്ങൾക്കും പൊതുഖജനാവ് ധൂർത്തടിച്ചതായി വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, നരേന്ദ്ര മോദി സർക്കാർ ചെലവഴിച്ച പരസ്യത്തുകകൾ ഞെട്ടിക്കുന്നതാണ്.

2018 മുതൽ 2023 വരെ കേന്ദ്ര സർക്കാർ പരസ്യങ്ങൾക്കായി 3,020 കോടി രൂപ ചെലവഴിച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങൾക്കാണ് പൊതുഖജനാവിലെ പണം യഥേഷ്ടം ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് വർഷമായാൽ ഈ തുക ഇരട്ടിയാകും. 2018-19 തെരഞ്ഞെടുപ്പ് വർഷത്തിൽ പരസ്യങ്ങൾക്ക് ചെലവഴിച്ച തുക 1179 കോടി രൂപയാണ്. 2019 തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും പ്രഖ്യാപിച്ച ഔദ്യോഗിക ചെലവ് യഥാക്രമം 1,264 കോടി രൂപയും 820 കോടി രൂപയുമാണ്. എന്നാൽ, സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ റിപ്പോർട്ട് പ്രകാരം രാഷ്ട്രീയ പാർട്ടികൾ ഏകദേശം 50,000 കോടി രൂപ ചെലവഴിച്ചുവെന്നതാണ്. ഈ തുകയുടെ 50% ബിജെപിയും 20% കോൺഗ്രസ്സും ചെലവഴിച്ചു. ഈ പണത്തിന്റെ 35% പ്രചാരണങ്ങൾക്കായി ചെലവഴിച്ചതാണെങ്കിൽ 25% അനധികൃതമായി വോട്ടർമാർക്കിടയിൽ വിതരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.

ഫണ്ടിംഗിൽ ഭൂരിഭാഗവുമാകട്ടെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യവസായികളിൽ നിന്നുമാണ്. നിലവിലെ സാഹചര്യത്തിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഒരു ലക്ഷം കോടി രൂപ ചെലവാകുമെന്നാണ് സിഎംഎസ് കണക്കാക്കുന്നത്. 2004ലെ ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ 'ഇന്ത്യ തിളങ്ങുന്നു' എന്ന ടാഗ് ലൈനോടെയുളള പരസ്യത്തിന് മാത്രം 150 കോടിയാണ് ചെലവഴിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ ഹാട്രിക് വിജയം തേടിയിറങ്ങുന്ന മോദി സർക്കാരിന്റെ പരസ്യപ്രചരണം ഒരുലക്ഷം കോടി കവിയുമെന്ന് സിഎംഎസ് കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടുന്നു.

WEB DESK
Next Story
Share it