Begin typing your search...

റെയിൽവേ മന്ത്രാലയത്തെ സ്വയം പ്രമോഷൻ വേദിയാക്കി, അപകടത്തിന്റെ ഉത്തരവാദി മോദി സർക്കാരെന്ന് ഖർഗെ

റെയിൽവേ മന്ത്രാലയത്തെ സ്വയം പ്രമോഷൻ വേദിയാക്കി, അപകടത്തിന്റെ ഉത്തരവാദി മോദി സർക്കാരെന്ന് ഖർഗെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബംഗാൾ ട്രെയിൻ അപകടത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്. കഴിഞ്ഞ 10 വർഷമായി മോദി സർക്കാരിന് കീഴിൽ റെയിൽവേ മന്ത്രാലയത്തിൽ കെടുകാര്യസ്ഥതയാണ് നടന്നു വന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. റെയിൽവെ മന്ത്രാലയത്തെ സ്വയം പ്രമോഷന്റെ വേദിയാക്കി മാറ്റി. ഈ അപകടത്തിന്റെ ഉത്തരവാദി മോദി സർക്കാരാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.

ദുരന്തം വേദനാജനകമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ദുഃഖം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരന്തത്തിന് ഇരയായവർക്ക് ഉടനടി പൂർണമായ നഷ്ടപരിഹാരം നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് ഇന്ത്യാ സഖ്യനേതാക്കൾ ആവശ്യപ്പെട്ടു.

ബംഗാളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം പതിനഞ്ചായി. മരിച്ചവരിൽ ചരക്കുവണ്ടിയുടെ ലോക്കോ പൈലറ്റ് ഉൾപ്പടെ മൂന്ന് റെയിൽവേ ജീവനക്കാരും ഉൾപ്പെടുന്നു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, രാവിലെ ചരക്കുവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

WEB DESK
Next Story
Share it