Begin typing your search...

മറാത്ത സമരം അവസാനിച്ചു

മറാത്ത സമരം അവസാനിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്ട്ര സർക്കാർ പുറത്തുവിട്ട സാഹചര്യത്തിൽ ഏറെനാളായി തുടരുന്ന സമരം മറാത്ത സമരം ഒടുവിൽ അവസാനിച്ചു. മറാത്താ നേതാവ് മനോജ് ജരാങ്കെ പാട്ടീലാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. മറാത്തക്കാർക്ക് സംവരണത്തിനായി പുതിയ നിയമം കൊണ്ടുവരികയാണ് സർക്കാർ. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീലിനുൾപ്പെടെ നൽകിയിരുന്നു. ഇതോടെ, നവി മുംബൈയിൽ പ്രക്ഷോഭകർ ആഹ്ലാദപ്രകടനം നടത്തി.

ബി.ജെ.പി നേതൃത്വത്തിലുള്ള ഏക്നാഥ് ഷിൻഡെ സർക്കാരിനു മുന്നിലെ ഒരു പ്രതിസന്ധിയായിരുന്നു മറാത്തകളുടെ സമരം. മറാത്ത സമുദായത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ് സംവരണം വേണമെന്നത്. സംവരണം നൽകുന്നതിന് സർക്കാരുകൾ മുൻപും നടപടി സ്വീകരിച്ചെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.

2016 ലാണ് മറാത്ത സംവരണ പ്രശ്നം വീണ്ടും തലപൊക്കി തുടങ്ങിയത്. കൊപാർഡി ഗ്രാമത്തിൽ കൗമാരക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംഭാജി നഗറിൽ മറാത്തികൾ ഒരു വൻ റാലി തന്നെ സംഘടിപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ചു നടത്തിയ മൗനറാലി ഏവരുടെ ശ്രദ്ധപിടിച്ചുപറ്റി. തുടർന്ന്, നേതാക്കൻമാർ ഒരു വിശദമായ നിവേദനം തന്നെ കലക്ടർക്കു നൽകി.

കൊപാർഡി കൊലപാതകത്തിലെ കുറ്റവാളികളെ പിടികൂടുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് കർഷകർക്ക് ഉയർന്ന വേതനം ഉറപ്പുവരുത്തുക, കർഷകരുടെ കടം എഴുതിത്തള്ളുക, മറാത്ത സംവരണം ഏർപ്പെടുത്തുക തുടങ്ങിയവയായിരുന്നു നിവേദനത്തിൽ ഉന്നയിച്ച നിർദേശങ്ങൾ. ഇതേ രീതിയിൽ വിവിധ ജില്ലകളിലായി 58 റാലികളാണ് മറാത്ത ക്രാന്തി മോർച്ച (എം.കെ.എം) സംഘടിപ്പിച്ചത്. ഇതോടെ, മറാത്ത സംവരണം എന്ന ആവശ്യം വീണ്ടും ശക്തിയാർജിച്ചു. പലയിടത്തും സമരങ്ങളുമുണ്ടായി. 2018ൽ സംസ്ഥാനവ്യാപകമായി ഉയർന്ന പ്രക്ഷോഭത്തെത്തുടർന്ന് സംസ്ഥാന സർക്കാർ സംവരണം പ്രഖ്യാപിച്ചെങ്കിലും സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

WEB DESK
Next Story
Share it