Begin typing your search...

മധ്യപ്രദേശിൽ ഇറച്ചി വിൽപ്പനയ്ക്കും ഉച്ചഭാഷിണിക്കും നിരോധനം; പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ്

മധ്യപ്രദേശിൽ ഇറച്ചി വിൽപ്പനയ്ക്കും ഉച്ചഭാഷിണിക്കും നിരോധനം; പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് തുറസ്സായ സ്ഥലങ്ങളില്‍ മാംസവും മുട്ടയും വിൽപ്പന ചെയ്യുന്നതിനും മതപരമായ സ്ഥലങ്ങളിൽ അനുവദനീയമായ പരിധിക്കും സമയത്തിനും അപ്പുറം ഉച്ചഭാഷിണി ഉപയോഗിക്കുന്നതും നിരോധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. കാബിനറ്റ് യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചുമതലയേറ്റത്തിന് ശേഷം യാദവ് പുറപ്പെടുവിച്ച ആദ്യ ഉത്തരവാണിത്. 'നിലവിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി തുറസ്സായ സ്ഥലത്ത് ഇറച്ചിയും മുട്ടയും വിൽക്കുന്നതിനെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ശരിയായ പൊതുജന ബോധവത്കരണത്തിന് ശേഷമായിരിക്കും നടപടി,' മോഹൻ യാദവ് പറഞ്ഞു. തുറസ്സായ സ്ഥലങ്ങളിൽ മാംസവും മത്സ്യവും വിൽക്കുന്നതിനുള്ള നിരോധനം നടപ്പാക്കാൻ ഭക്ഷ്യവകുപ്പും പൊലീസും തദ്ദേശ വകുപ്പുകളും ചേർന്ന് ഡിസംബർ 15 മുതൽ 31 വരെ പ്രചാരണം നടത്തുമെന്നും യാദവ് പറഞ്ഞു.

അനുമതിയില്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നുണ്ടോയെന്നും ചട്ടങ്ങൾ ലംഘിക്കുന്നുണ്ടോയെന്നും പരിശോധിക്കാൻ എല്ലാ ജില്ലകളിലും ഫ്ലയിംഗ് സ്ക്വാഡുകൾ രൂപീകരിക്കുമെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും മോഹൻ യാദവ് പറഞ്ഞു. മത നേതാക്കളുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉച്ചഭാഷിണികൾക്ക് നിരോധനം ഏർപ്പെടുത്തും. ഈ നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാത്ത മതപരമായ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി, അവ ആഴ്ചതോറും ജില്ലാതലത്തിൽ അവലോകനം ചെയ്യാനും ഡിസംബർ 31-നകം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മോഹൻ യാദവ് പറഞ്ഞു.

2020-ലെ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കി സംസ്ഥാനത്തെ 52 ജില്ലകളിലും സർക്കാർ ഓരോ എക്‌സലൻസ് കോളേജ് തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സ്ഥാപനങ്ങൾ പ്രധാൻ മന്ത്രി (പ്രധാനമന്ത്രി) എക്സലൻസ് കോളേജ് എന്നറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഏകജാലക സൗകര്യത്തിലൂടെ 'നമന്തരൻ' (സ്വത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം) സുഗമമാക്കുന്നതിന് ജനുവരി 1 മുതൽ സംസ്ഥാനത്തെ 55 ജില്ലകളിലും സൈബർ തഹസിൽ പദ്ധതി നടപ്പിലാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

WEB DESK
Next Story
Share it