Begin typing your search...

മധുമിത കൊലക്കേസ്: മുൻ മന്ത്രി അമർമണിയെ മോചിപ്പിച്ച് യുപി സർക്കാർ

മധുമിത കൊലക്കേസ്: മുൻ മന്ത്രി അമർമണിയെ മോചിപ്പിച്ച് യുപി സർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കവയിത്രി മധുമിത ശുക്ല കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഉത്തർ പ്രദേശ് മുൻമന്ത്രി അമർമണി ത്രിപാഠി ജയിൽമോചിതനാകുന്നു. ത്രിപാഠിയെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. കേസിലെ കൂട്ടുപ്രതിയും ത്രിപാഠിയുടെ ഭാര്യയുമായ മധുമണി ത്രിപാഠിയുടെ ശിക്ഷയും ഇളവ് ചെയ്തിട്ടുണ്ട്. ഇവരും ജയിൽ മോചിതയാകും.

അമർമണിയും മധുമണിയും ഇരുപതു വർഷത്തോളം തടവ് അനുഭവിച്ചിട്ടുണ്ടെന്നും ഇരുവരുടെയും നല്ല പെരുമാറ്റവും ഉൾപ്പെടെയുള്ളവ പരിഗണിച്ചാണ് ശിക്ഷ ഇളവ് ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, അമർമണി ത്രിപാഠിയെയും മധുമണിയെയും വിട്ടയക്കാനുള്ള യു.പി. സർക്കാർ തീരുമാനം ഞെട്ടിച്ചെന്ന് മധുമിതയുടെ സഹോദരി, നിധി പറഞ്ഞു. തെറ്റിദ്ധരിപ്പിച്ചാകാം യു.പി. ഗവർണറെക്കൊണ്ട് വിട്ടയക്കൽ ഉത്തരവിൽ ഒപ്പിടുവിച്ചതെന്ന് സംശയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

2003-ലാണ്, അറിയപ്പെടുന്ന കവയിത്രിയായിരുന്ന മധുമിത(24) കൊല്ലപ്പെടുന്നത്. ഗൂഢാലോചനയും കൊലപാതകക്കുറ്റവുമായിരുന്നു അമർമണിയ്ക്കും ഭാര്യയ്ക്കുമെതിരേ ചുമത്തിയിരുന്നത്. 2007-ൽ കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. അമർമണിയും മധുമിതയും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഈ ബന്ധത്തെ തുടർന്ന് മധുമിത ഗർഭിണിയാവുകയും അമർമണി ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നും സി.ബി.ഐ. കണ്ടെത്തിയിരുന്നു.

2003 മേയ് ഒൻപതിന് രണ്ടുപേർ ചേർന്ന് ക്ലോസ് റേഞ്ചിൽ മധുമിതയെ വെടിവെച്ചു കൊല്ലുകയായിരുന്നു. മരിക്കുന്ന സമയത്ത് ഇവർ ഏഴുമാസം ഗർഭിണിയായിരുന്നു. മധുമിതയുമായി ബന്ധമുണ്ടെന്ന ആരോപണം അമർമണി ആദ്യം നിഷേധിച്ചുവെങ്കിലും ഡി.എൻ.എ. പരിശോധനാഫലം അദ്ദേഹത്തിന് എതിരായിരുന്നു. അമർമണിയെയും ഭാര്യ മധുമണിയെയും കൂടാതെ രോഹിത് ചതുർവേദിയും സന്തോഷ് കുമാർ റോയ് എന്നിവരും കേസിലെ പ്രതികളായിരുന്നു.madhumita shukla murder case amarmani thripathi released

WEB DESK
Next Story
Share it