Begin typing your search...

കനത്ത മൂടൽ മഞ്ഞ്; ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താളംതെറ്റിയത് 30ലധികം വിമാന സർവ്വീസുകൾ

കനത്ത മൂടൽ മഞ്ഞ്; ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ താളംതെറ്റിയത് 30ലധികം വിമാന സർവ്വീസുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി. 30ലധികം വിമാന സർവീസുകൾ വൈകി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനു പുറമെ ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന സാഹചര്യത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ഡൽഹി നഗരത്തിൽ കനത്ത മൂടൽമഞ്ഞ് വ്യാപിച്ചത്. തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. കൂടാതെ തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്, സരായ് കാലെ ഖാൻ, എയിംസ്, സഫ്ദർജംഗ്, ആനന്ദ് വിഹാർ പ്രദേശങ്ങൾ മഞ്ഞിൽ മുങ്ങിയതായാണ് വിവരം. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് പടരുന്നതായി കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു

മൂടൽ മഞ്ഞ് നഗരത്തിലെ വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. 50 മീറ്ററിൽ താഴെ ദൂരക്കാഴ്ച മാത്രമാണ് വിവിധയിടങ്ങളിലുള്ളത്. ശൈത്യം രൂക്ഷമായതിനെ തുടർന്ന് തലസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്.

WEB DESK
Next Story
Share it