Begin typing your search...

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കമ്മിഷണർമാരെ നിയമിച്ച ശേഷമായിരിക്കും: സൂചന നൽകി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം കമ്മിഷണർമാരെ നിയമിച്ച ശേഷമായിരിക്കും: സൂചന നൽകി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ച ശേഷമായിരിക്കുമെന്ന് സൂചന നൽകി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ‌ രാജീവ് കുമാർ. സമ്പൂർണ യോഗം ചേർന്നായിരിക്കും ആലോചന നടത്തുകയെന്ന് രാജീവ് കുമാർ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളിൽ കമ്മിഷൻ നടത്തിവന്ന സന്ദർശനം പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പു കടപ്പത്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൃത്യ സമയത്തുതന്നെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പു കടപ്പത്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാൻ എസ്ബിഐയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. അതിന്റെ വിശദാംശങ്ങൾ മാർച്ച് 15ന് അഞ്ചു മണിക്ക് മുൻപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനായിരുന്നു നിർദേശം. എസ്ബിഐ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

WEB DESK
Next Story
Share it