Begin typing your search...

പുലി സ്കൂളിലെത്തി... പഠിക്കാനല്ല...; എല്ലാവരെയും ഒന്നു വിറപ്പിച്ചു

പുലി സ്കൂളിലെത്തി... പഠിക്കാനല്ല...; എല്ലാവരെയും ഒന്നു വിറപ്പിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വന്യജീവിശല്യം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വനമേഖലയോടു ചേർന്നു ജീവിക്കുന്ന കർഷകജനതയാണു വന്യജീവിയാക്രമണത്തിന്‍റെ ഇരകൾ. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽനിന്നും വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. കഴിഞ്ഞദിവസം ത​മി​ഴ്‌​നാ​ട് തി​രു​പ്പ​ത്തൂ​ര്‍ ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്‌​കൂ​ളി​ല്‍ പു​ലി ക​യറിയതു ഭീകരാവസ്ഥ സൃഷ്ടിച്ചു. പ്രവൃത്തിസമയത്താണ് പുലി സ്കൂൾ വളപ്പിൽ കയറിയത്.

തിരുപ്പത്തൂർ ക​ല​ക്ട്രേ​റ്റി​നോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മേ​രി ക്വീ​ന്‍ മെ​ട്രി​ക്കു​ലേ​ഷ​ന്‍ സ്‌​കൂ​ളി​ലാണു പു​ലി ക​യ​റി​യ​ത്. സ്‌​കൂ​ളി​ല്‍ വളപ്പിലെത്തിയ പുലി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചു. പുലിയെ കണ്ടതോടെ വി​ദ്യാ​ര്‍​ഥി​ക​ളെ ക്ലാ​സ് മു​റി​യി​ല്‍ ക​യ​റ്റി പൂ​ട്ടി. അതുകൊണ്ടു വൻ ദുരന്തമാണ് ഒഴിവായത്. പോലീസും ഫയർഫോഴ്സും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും അപ്പോൾ പുലിയെ പിടികൂടാൻ കഴിഞ്ഞില്ല. പിന്നാലെ രാത്രിയിൽ നടന്ന നാടകീയമായ ഓപ്പറേഷനിൽ പുലിയെ വനം വകുപ്പ് സംഘം സുരക്ഷിതമായി പിടികൂടി. ശനിയാഴ്ച പുലർച്ചെയാണ് പുള്ളിപ്പുലിയെ കയർ വല ഉപയോഗിച്ച് കാർ ഷെഡിൽ കുടുക്കി ശാന്തമാക്കിയതെന്ന് അധികൃതർ അറിയിച്ചു. എ​വി​ടെ നി​ന്നാ​ണ് പു​ലി ഇ​വി​ടെ​ക്ക് എ​ത്തി​യ​തെ​ന്നു വ്യ​ക്ത​മ​ല്ല. തിരുപ്പത്തൂരിനു ചുറ്റും സമൃദ്ധമായി ചന്ദനമരങ്ങൾ വളരുന്ന കുന്നുകളുണ്ട്. ഇവിടെനിന്നാവും പുലിയെത്തിയതെന്നു സംശയിക്കുന്നു.

WEB DESK
Next Story
Share it