Begin typing your search...

ഒരു വർഷത്തിനിടെ 10 വിവാഹം കഴിച്ച ഇന്ത്യക്കാരൻ; 39 വിവാഹത്തിൽനിന്ന് 94 കുട്ടികൾ:  ആരായിരുന്നു ആ "വിവാഹശ്രീമാൻ'

ഒരു വർഷത്തിനിടെ 10 വിവാഹം കഴിച്ച ഇന്ത്യക്കാരൻ; 39 വിവാഹത്തിൽനിന്ന് 94 കുട്ടികൾ:  ആരായിരുന്നു ആ വിവാഹശ്രീമാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകം അണുകുടുംബ വ്യവസ്ഥയിൽ സഞ്ചരിക്കുന്പോൾ മിസോറാമിലെ സിയോണ ചാനയുടെ കുടുംബം എല്ലാവർക്കും അദ്ഭുതമാണ്. ആ കുടുംബത്തിൽ 181 അംഗങ്ങളുണ്ട്. സിയോണ ചാനയ്ക്ക് 39 ഭാര്യമാരുണ്ട്. 94 കുട്ടികളും. മിസോറാമിലെ ബക്തവാങ് ഗ്രാമത്തിലെ ഒരു വലിയ വീട്ടിലാണ് ഇവരെല്ലാവരും താമസിക്കന്നത്. ചാനയുടെ കുടുംബത്തിൽ മക്കളുടെ ഭാര്യമാരും 36 പേരക്കുട്ടികളും ഉൾപ്പെടുന്നു.

2011ൽ 76-ാം വയസിൽ സിയോണ ചാന അന്തരിച്ചു. നൂറോളം മുറികളുള്ള നാലുനില വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കാലക്രമേണ, ചാനയുടെ വീട് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറി.

ആദ്യ വിവാഹം കഴിക്കുന്പോൾ സിയോണ ചാനയുടെ പ്രായം 17 വയസായിരുന്നു. പന്ത്രണ്ടു മാസത്തിനുള്ളിൽ 10 വിവാഹം കഴിച്ച "വിവാഹശ്രീമാൻ' കൂടിയാണ് ചാന. ചാനയുടെ കിടപ്പുമുറിക്ക് സമീപം ഭാര്യമാർ ഒരു ഡോർമിറ്ററി പങ്കിട്ടിരുന്നതായി റിപ്പോർട്ട്. വലിയ ഡൈനിംഗ് ഹാളിൽ ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക.

2011ൽ വേൾഡ് റെക്കോർഡ് അക്കാഡമി, 2011ൽ വാൾസ്ട്രീറ്റ് ജേർണൽ, 2019ൽ ലണ്ടൻ വേൾഡ് റെക്കോർഡ് എന്നിവ ചാനയുടെ കുടുംബത്തെ ലോകത്തിലെ ഏറ്റവും വലിയ കുടുംബമായി തെരഞ്ഞെടുത്തു.

WEB DESK
Next Story
Share it