Begin typing your search...

കർണാടകയിലെ 'വിവാഹത്തട്ടിപ്പു വില്ലത്തി'... ജീവനാംശം നേടിയെടുക്കാൻ കഴിച്ചത് ഏഴു വിവാഹം...; നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

കർണാടകയിലെ വിവാഹത്തട്ടിപ്പു വില്ലത്തി... ജീവനാംശം നേടിയെടുക്കാൻ കഴിച്ചത് ഏഴു വിവാഹം...; നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നാഗേന്ദ്രൻസ് ഹണിമൂൺ- എന്ന വെബ്സീരിസ് ഒടിടിയിൽ ഹിറ്റ് ആയി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹത്തട്ടിപ്പാണ് ചിത്രത്തിന്റെ ഇതിവൃത്തം. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന നാഗേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ വിവാഹത്തട്ടിപ്പുകളും അവസാനം തട്ടിപ്പുകാരൻ തന്നെ കെണിയിൽ അകപ്പെടുന്നതുമാണ് സിനിമ. പറഞ്ഞുവരുന്നത് സിനിമയെക്കുറിച്ചല്ല, കർണാടകയിൽ നടന്ന ഒരു വിവാഹത്തട്ടിപ്പിനെക്കുറിച്ചാണ്. ഇവിടെ സംഭവത്തിലെ കേന്ദ്രകഥാപാത്രം പുരുഷനല്ല, സ്ത്രീയാണ്.

ഒന്നും രണ്ടുമല്ല, ഏഴു യുവാക്കളെയാണ് യുവതി കബളിപ്പിച്ചത്. ഏഴാമത്തെ ഭർത്താവുമായുള്ള കേസ് കോടതിയിൽ നടക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് 'വിവാഹത്തട്ടിപ്പുവില്ലത്തി' യുടെ കഥ നാട്ടിൽ പാട്ടാകുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത് കർണാടകയിൽ നിന്നുള്ള ഒരു സ്ത്രീ ജീവനാംശം കിട്ടുന്നതിന് വേണ്ടി ഏഴു തവണ വിവാഹം ചെയ്ത് വിവാഹമോചനം നേടി എന്നാണ്. ഒരു മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത് @DeepikaBhardwaj എന്ന അക്കൗണ്ടിൽനിന്നാണ്.

ഓരോരുത്തരുടെയും കൂടെ പരമാവധി ഒരു വർഷമാണ് താമസിച്ചത്. ആറു ഭർത്താക്കന്മാരിൽനിന്നു പണം വാങ്ങി. ഇപ്പോൾ ഏഴാമത്തെ കേസ് നടക്കുകയാണ്. വീഡിയോ ആരംഭിക്കുന്നത് ജഡ്ജിയും അഭിഭാഷകരും തമ്മിലുള്ള സംഭാഷണത്തിൽ നിന്നാണ്. സാധാരണ ചോദ്യങ്ങളാണ് ചോദിക്കുന്നത്. അവർ പറയുന്നത്, സ്ത്രീ ഓരോ ഭർത്താക്കന്മാരുടെയും കൂടെ ആറു മാസം മുതൽ ഒരു വർഷം വരെയാണു കഴിയുന്നത്. പിന്നീട്, വിവാഹമോചനത്തിനും ജീവനാംശത്തിനും കേസ് കൊടുക്കും.

എന്തായാലും യുവതിയുടെ കേസ് കോടതി വാദം കേൾക്കാനായി മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. അതോടൊപ്പം മറ്റ് ആറു ഭർത്താക്കന്മാരുടെ വിവരങ്ങളും ശേഖരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതിന് മുമ്പുള്ള കേസുകളിൽ എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുമ്പോൾ അതെല്ലാം ഒത്തുതീർപ്പായതാണ് എന്നാണ് അഭിഭാഷകർ പറയുന്നത്.

WEB DESK
Next Story
Share it