Begin typing your search...

കൊടും ക്രൂരത..., കടം വാങ്ങിയ പണത്തിനു പകരം പെൺകുട്ടിയ വിറ്റു; വിറ്റത് അമ്മയുടെ സഹോദരി

കൊടും ക്രൂരത..., കടം വാങ്ങിയ പണത്തിനു പകരം പെൺകുട്ടിയ വിറ്റു; വിറ്റത് അമ്മയുടെ സഹോദരി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കടം വാങ്ങിയ പണത്തിനു പകരമായി വിറ്റ ബാലികയെ കണ്ടെത്തി പോലീസ്. കർണാടകയിലെ തുംകൂരുവിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വെറും 35,000 രൂപയ്ക്കു വേണ്ടിയാണു ബാലികയെ വിറ്റത്. കുട്ടിയുടെ അമ്മ തന്‍റെ സഹോദരിയിൽനിന്നു പണം കടം വാങ്ങിയിരുന്നു. ഇതു മടക്കിക്കൊടുക്കാൻ കഴിയാതെവന്നപ്പോൾ കുട്ടിയെ സഹോദരി കൊണ്ടുപോകുകയായിരുന്നു. സാമ്പത്തികപ്രശ്നങ്ങൾ മനസിലാക്കിയാണു കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോകുന്നതെന്നും അവിടെനിർത്തി പഠിപ്പിക്കാമെന്നും സംരക്ഷിക്കാമെന്നും യുവതി കുട്ടിയുടെ അമ്മയോടു പറഞ്ഞിരുന്നു.

എന്നാൽ, ബാലികയെ ഹിന്ദുപുരയിൽ കോഴിഫാം നടത്തുന്ന ശ്രീരാമുലു എന്നയാൾക്കു വിൽക്കുകയായിരുന്നു. കു​ട്ടി​യെ സ്കൂ​ളി​ൽ ചേ​ർ​ത്തെ​ന്ന് അ​മ്മ​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഒ​രു​വ​ർ​ഷ​മാ​യി​ട്ടും മ​ക​ളെ തി​രി​ച്ചെ​ത്തി​ക്കാ​ത്ത​തി​നാ​ൽ യു​വ​തി സ​ഹോ​ദ​രി താ​മ​സി​ക്കു​ന്ന ഹി​ന്ദു​പു​ര​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ളെ വി​റ്റ​താ​യി അ​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന്, യു​വ​തി ശ്രീ​രാ​മു​ലു​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് മ​ക​ളെ വി​ട്ടു​ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും വാ​ങ്ങി​ച്ച 35,000 രൂ​പ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ യു​വ​തി ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

WEB DESK
Next Story
Share it