ജനക്ഷേമ പദ്ധതികൾ ഗുണമായി: ജ്യോതിരാദിത്യസിന്ധ്യ
ജനങ്ങളുടെ അനുഗ്രഹം തങ്ങൾക്കുണ്ടാകുമെന്ന് അറിയാമായിരുന്നുവെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിൽ ബി.ജെ.പി മുന്നേറിക്കൊണ്ടിരിക്കെയാണ് സിന്ധ്യയുടെ പ്രതികരണം.
'മധ്യപ്രദേശിനെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ ഇരട്ട എഞ്ചിൻ സർക്കാരിൻറെ ജനക്ഷേമ പദ്ധതികൾ കണക്കിലെടുക്കുമ്പോൾ - ജനങ്ങളുടെ അനുഗ്രഹം ഞങ്ങൾക്കൊപ്പമുണ്ടാകുമെന്ന് അറിയാമായിരുന്നു. അവരുടെ അനുഗ്രഹം ബിജെപിക്കൊപ്പമുണ്ടാകുമെന്നും കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്' അദ്ദേഹം പറഞ്ഞു. അതിനിടെ സിന്ധ്യ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻറെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
131 സീറ്റുകളിലാണ് ബി.ജെ.പി മധ്യപ്രദേശിൽ ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 94 സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. മറ്റു പാർട്ടികൾ 5 സീറ്റുകളിലും ലീഡ് ചെയ്യുന്നു.