Begin typing your search...

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ബിആർഎസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മെയ് ഏഴ് വരെയാണ് ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഡൽഹി റൗസ്‌ അവന്യൂ കോടതിയുടേതാണ് നടപടി. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ചൻപ്രീത് സിങ്ങിൻ്റെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്.

മാർച്ച് 21ന് രാത്രിയാണ് ഇ ഡി കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. ഒമ്പത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തി ഇഡി സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിൽനിന്നു കെജ്‍രിവാളിന് സംരക്ഷണം അനുവദിക്കാനാവില്ലെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇ ഡിയുടെ നടപടി.

വിവിധ സർക്കാർ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാൻ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവന്ന നയത്തിൽ അഴിമതിയുണ്ടെന്നാണ് അദ്ദേഹത്തിനെതിരായ കേസ്. 2021 നവംബർ 17നാണ് ഈ നയം പ്രാബല്യത്തിൽ വന്നത്. ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെത്തുടർന്ന് ലഫ്. ഗവർണർ വി കെ സക്സേന അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്തു. സംഭവം വിവാദമായതോടെ 2022 ജൂലൈ 31നു മദ്യനയം പിൻവലിച്ചിരുന്നു.

WEB DESK
Next Story
Share it