Begin typing your search...

സന്നദ്ധസംഘടനയുടെ പേരിൽ തട്ടിപ്പ്: നടിയും ബിജെപി നേതാവുമായ ജയലക്ഷ്മി അറസ്റ്റിൽ

സന്നദ്ധസംഘടനയുടെ പേരിൽ തട്ടിപ്പ്: നടിയും ബിജെപി നേതാവുമായ ജയലക്ഷ്മി അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സന്നദ്ധസംഘടനയുടെ പേരിൽ സാമ്പത്തിക തട്ടിപ്പുനടത്തിയ കേസിൽ സീരിയൽനടിയും ബി.ജെ.പി. നേതാവുമായ ജയലക്ഷ്മി അറസ്റ്റിൽ. തന്റെ പേരിൽ സന്നദ്ധ സംഘടനയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലുടെ അഭ്യർഥന നടത്തി ജയലക്ഷ്മി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച് ഗാനരചയിതാവും മക്കൾ നീതി മയ്യം നേതാവുമായ സ്‌നേഹൻ നൽകിയ പരാതിയ്ക്ക് പിന്നാലെയാണ് അറസ്റ്റ്.

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ജയലക്ഷ്മിക്കെതിരേ സിറ്റി പോലീസിൽ സ്‌നേഹൻ പരാതി നൽകിയത്. സ്‌നേഹൻ ഫൗണ്ടേഷൻ എന്നപേരിൽ ട്രസ്റ്റ് നടത്തി തട്ടിപ്പു നടത്തുന്നുവെന്നായിരുന്നു പരാതി. എന്നാൽ, ഇത് സ്‌നേഹന്റെപേരിലുള്ള ട്രസ്റ്റ് അല്ലെന്നും താൻ നടത്തുന്ന സംഘടനയാണെന്നും ജയലക്ഷ്മി വിശദീകരിച്ചു. ആരോപണത്തിന്റെ പേരിൽ സ്‌നേഹനെതിരെ പോലീസിൽ പരാതിയും നൽകി. പിന്നീട് രണ്ട് പേരും കോടതിയെയും സമീപിച്ചു. ചൊവ്വാഴ്ചയാണ് ജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ജയലക്ഷ്മി മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്.

WEB DESK
Next Story
Share it