Begin typing your search...
ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ തനിക്ക് പങ്കില്ലെന്ന് സ്ഥാനമൊഴിയുന്ന ലോക്‌സഭാ സ്പീക്കർ ഓം ബിർള
ജൂൺ 26ന് നടക്കുന്ന ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ തനിക്ക് പങ്കില്ലെന്ന് സ്ഥാനമൊഴിയുന്ന ലോക്‌സഭാ സ്പീക്കർ ഓം ബിർള. പുതിയ സ്‌പീക്കറെയും ഡെപ്യുട്ടി സ്‌പീക്കറെയും തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 4 വരെ നടക്കും. എൻ.ഡി.എ സർക്കാറിന്‍റെ ആദ്യ പരീക്ഷണമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിനെ കാണുന്നത്. സ്പീക്കറുടെ നിർണായക പങ്ക് കണക്കിലെടുത്ത് ബി.ജെ.പി സ്ഥാനം നിലനിർത്തുമെന്ന ഊഹാപോഹങ്ങൾ ശക്തമാണെങ്കിലും, സഖ്യകക്ഷികളായ ടി.ഡി.പിക്കും ജെ.ഡി.യുവിനും ഇതിൽ വിയോജിപ്പുണ്ട്.
Next Story