Begin typing your search...

കമ്പനിയെ നയിക്കാൻ ബൈജു രവീന്ദ്രന് കഴിയില്ല; ബൈജൂസിൽ ഫൊറൻസിക് ഓഡിറ്റ് അടക്കം നടത്തണമെന്ന് നിക്ഷേപകർ

കമ്പനിയെ നയിക്കാൻ ബൈജു രവീന്ദ്രന് കഴിയില്ല; ബൈജൂസിൽ ഫൊറൻസിക് ഓഡിറ്റ് അടക്കം നടത്തണമെന്ന് നിക്ഷേപകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബൈജൂസ് ആപ്പിൻറെ ഉടമ ബൈജു രവീന്ദ്രന് തിരിച്ചടി. ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകർ. എക്‌സ്ട്രാ ഓർഡിനറി ജനറൽ യോഗത്തിലാണ് ഒരു വിഭാഗം നിക്ഷേപകർ ഇക്കാര്യമറിയിച്ചത്. ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാൻ ഇനി കഴിയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ബൈജൂസിൽ ഫൊറൻസിക് ഓഡിറ്റ് അടക്കം നടത്തണമെന്ന് ഹർജിയിൽ ആവശ്യം ഉയർന്നിട്ടുണ്ട്.

റൈറ്റ്‌സ് ഇഷ്യൂ ചെയ്യാനുള്ള അവകാശം നിലവിലെ ബൈജൂസ് ഉടമകളിൽ നിന്ന് എടുത്ത് മാറ്റണം. നിലവിലെ ഡയറക്ടർ ബോർഡിനെ മാറ്റി പുതിയ ഡയറക്ടർ ബോർഡിനെ ഉടൻ നിയമിക്കണമെന്നും എക്‌സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗിൽ ആവശ്യമുയർന്നിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ ബൈജു രവീന്ദ്രൻ, സഹോദരൻ റിജു, ഭാര്യ ദിവ്യ ഗോകുൽനാഥ് എന്നിവർ പങ്കെടുത്തില്ല.

അതേ സമയം ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്ന് സൂചന. ബൈജു രവീന്ദ്രൻ ഇപ്പോൾ ദുബായിലാണെന്നാണ് വിവരം. നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ അറിയിക്കണമെന്ന് കാണിച്ച് ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് പോയത്.

WEB DESK
Next Story
Share it