Begin typing your search...

കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍; ഡച്ച് പുരസ്‌കാരം ജോയീറ്റ ഗുപ്തയ്ക്ക്

  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചുള്ള ഡച്ച് പുരസ്‌കാരം ഇന്ത്യൻ വംശജ ഡോ.ജോയീറ്റ ഗുപ്തയ്ക്ക്. നെതര്‍ലന്‍ഡ്‌സില്‍ നടന്ന ചടങ്ങിലാണ് ഡച്ച് പുരസ്‌കാരമായ സ്പിനോസ ജോയീറ്റയ്ക്ക് സമ്മാനിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റര്‍ഡാമിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെലവലപ്‌മെന്റ് വിഭാഗം പ്രൊഫസ്സറാണ് ജോയീറ്റ. ഐഎച്ച്ഇ ഡെല്‍ഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എജ്യുക്കേഷനിലും പ്രൊഫസറായി സേവനം നോക്കുന്നു.

ഡച്ച് റിസര്‍ച്ച് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡിന്റെ സമ്മാന തുക 1.5 മില്ല്യണ്‍ യൂറോ (13.25 കോടി) ആണ് സമ്മാന തുക. മേഖലയില്‍ മറ്റു അറിവുകള്‍ ആര്‍ജിക്കുന്നതിനും ഗവേഷണ ആവശ്യങ്ങള്‍ക്കുമായി ഈ തുക വിനിയോഗിക്കണമെന്നാണ് നിര്‍ദേശം.

കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍ക്ക് പണക്കാരനും ദരിദ്രനും തമ്മിലുള്ള ബന്ധത്തില്‍ നേരിട്ടുള്ള പങ്കുണ്ടെന്നാണ് ജോയീറ്റയുടെ പക്ഷം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് വിശദമായ പഠനമാണ് ഡോ.ജോയീറ്റ നടത്തിതെന്ന് ഡച്ച് റിസര്‍ച്ച് കൗണ്‍സില്‍ നിരീക്ഷിച്ചു.

കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍; 13 കോടിയുടെ ഡച്ച് പുരസ്‌കാരം ജോയീറ്റ ഗുപ്തയ്ക്ക്ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഗുജറാത്ത് യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ തുടങ്ങിയിടങ്ങളിലാണ് ഡോ.ജോയീറ്റ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2013 മുതല്‍ യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റര്‍ഡാമിലെ അംഗമാണ് ഡോ.ജോയീറ്റ. 1995 മുതലാണ് സ്പിനോസ പുരസ്‌കാരം ഏര്‍പ്പെടുത്തി തുടങ്ങിയത്. യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന 12-ാമതെ ഗവേഷകയാണ് ജോയീറ്റ.

WEB DESK
Next Story
Share it