Begin typing your search...

കുടിയേറ്റവിരുദ്ധ കലാപം; യുകെ സന്ദർഷിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ

കുടിയേറ്റവിരുദ്ധ കലാപം; യുകെ സന്ദർഷിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കലാപങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടൺ സന്ദർഷിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ബ്രിട്ടണിലെ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജൻസികളുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും ഹൈക്കമ്മീഷൻ അറിയിച്ചു. അടിയന്തിര സമാഹചര്യങ്ങളിൽ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയിൽ അറിയിച്ചു.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ ഇന്ത്യൻ സംഘടനകൾ ഹെൽപ്പ്ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. യു.കെയിൽ പടർന്നുപിടിച്ച കുടിയേറ്റ വിരുദ്ധകലാപം രൂക്ഷമായതോടെ തീവ്രവലതുപക്ഷ കലാപകാരികൾ കഴിഞ്ഞ ദിവസം നിരവധി കടകൾക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇതോടെ അക്രമാസക്തരായ കലാപകാരികൾക്ക് ശക്തമായ താക്കീത് നൽകാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉത്തരവിട്ടു.

മൂന്നു പെൺകുട്ടികൾ ഇംഗ്ലണ്ടിൽ ലിവർപൂളിനടുത്ത് കുത്തേറ്റു മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളെ തുടർന്നാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായത്. വിവിധ സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളിൽ പൊലീസുകാർ ഉൾപ്പടെ നിരവധിപ്പേർ ആക്രമണത്തിന് ഇരയായി.

WEB DESK
Next Story
Share it