Begin typing your search...

ഇ-പാസ്പോർട്ടുകൾ ഇന്ത്യ ഉടൻ പുറത്തിറക്കും, watch video

ഇ-പാസ്പോർട്ടുകൾ ഇന്ത്യ ഉടൻ പുറത്തിറക്കും, watch video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡിജിറ്റൽ രേഖകളുടെ ശ്രേണിയിലേക്ക് ഇന്ത്യ പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്ന സംവിധാനമാണ് ഇ-പാസ്പോർട്ടുകൾ. സാധാരണ ബുക്ക്ലെറ്റുകൾ ഒഴിവാക്കി എംബഡഡ് ചിപ്പുകളും അത്യന്താധുനിക സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്ന ഇ-പാസ്പോർട്ടുകൾ പുറത്തിറക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഇ-പാസ്പോർട്ടിൻറെ എല്ലാ സാങ്കേതിക പരിശോധനകളും ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു.

പുതിയ പാസ്‌പോർട്ട് കാഴ്ചയിൽ സാധാരണ പാസ്‌പോർട്ടിന് സമാനമാണ്. ബുക്ക്ലെറ്റിൻറെ നടുവിലുള്ള ഒരു പേജിൽ റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ ചിപ്പ് (RFID Chip) ഘടിപ്പിച്ചിരിക്കും. ഇ-പാസ്പോർട്ടിൻറെ രണ്ടാം പേജിൽ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും ഡിജിറ്റൽ സുരക്ഷ സംവിധാനവും ഉണ്ടാകും. 41 അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചരിക്കുന്ന ഇ-പാസ്പോർട്ട് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻറെ (ICAO) എല്ലാ മാനദണ്ഡങ്ങൾക്കും അനുസൃതമാണ്. ഇ-പാസ്‌പോർട്ട് അനുവദനീയമായ 140 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ നിമിഷങ്ങൾക്കകം പൂർത്തിയാകും.

ഇ-പാസ്പോർട്ട് പരിശോധനക്കായി വിമാനത്താവളത്തിൽ പുതിയ ബയോമെട്രിക് സംവിധാനം സ്ഥാപിക്കും. ഈ സംവിധാനം പാസ്പോർട്ടിൽ സൂക്ഷിച്ചിരിക്കുന്ന മുഖചിത്രവും ഇമിഗ്രേഷൻ സമയത്തെ വ്യക്തിയുടെ മുഖവും നിമിഷങ്ങൾകൊണ്ട് താരതമ്യം ചെയ്യും.

WEB DESK
Next Story
Share it