Begin typing your search...

ഭർത്താവിന്റെ ബലാൽസംഗം ക്രിമിനൽ കുറ്റമാക്കാൻ പാടില്ല; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രം

ഭർത്താവിന്റെ ബലാൽസംഗം ക്രിമിനൽ കുറ്റമാക്കാൻ പാടില്ല; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭർത്താവ് ഭാര്യയെ ബലമായ ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കുന്നത് രാജ്യത്ത് ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തെ എതിർത്ത് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതു ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കുമെന്നും വിവാഹമെന്ന സങ്കൽപത്തെ തന്നെ തകർക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബലമായ ലൈംഗികവേഴ്ച കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് കേന്ദ്രത്തിന്റെ മറുപടി. വിഷയത്തിൽ ഡൽഹി ഹൈക്കോടതി നേരത്തേ ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ഇതു സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

നേരത്തേയുണ്ടായിരുന്ന ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പുതിയ ഭാരതീയ ന്യായ സംഹിത പ്രകാരവും, ഭാര്യയ്ക്ക് പ്രായപൂർത്തിയായിട്ടുണ്ടെങ്കിൽ (18 വയസ്സിനു മുകളിൽ) വിവാഹജീവിതത്തിലെ ബലംപ്രയോഗിച്ചുള്ള ലൈംഗികബന്ധം, പീഡനത്തിന്റെ പരിധിയിൽ വരില്ല. ഈ വ്യവസ്ഥ ഒഴിവാക്കുന്നതു ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

WEB DESK
Next Story
Share it