ബംഗളൂരു ജയിൽ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കലവറയോ..?; 'വിഐപി' തടവുകാരിൽനിന്നു ഐ ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തു
ബംഗളൂരു ജയിൽ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കലവറയോ എന്നാണ് ഇപ്പോൾ ജനം ചോദിക്കുന്നത്. "വിഐപി' തടവുകാരിൽനിന്നു പിടിച്ചെടുത്ത് ഐ ഫോൺ ഉൾപ്പെടെയുള്ള അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങൾ. കന്നഡ സിനിമാതാരം ദർശൻ തൂഗുദീപയും നാഗയെപ്പോലുള്ള ഗുണ്ടാസംഘങ്ങളും ഉൾപ്പെടെയുള്ള വിഐപി അന്തേവാസികൾക്ക് "പ്രത്യേക പരിഗണന' നൽകിയെന്ന ആരോപണമുണ്ടായി ആഴ്ചകൾക്കു ശേഷമാണ് പ്രത്യേകവിഭാഗത്തിന്റെ റെയ്ഡ് നടന്നത്.
ബംഗളൂരു സെൻട്രൽ ജയിലിലെ അതീവ സുരക്ഷാവിഭാഗത്തിലായിരുന്നു പോലീസിലെ പ്രത്യേകവിഭാഗം റെയ്ഡ് നടത്തിയത്. സമീപകാലത്ത് കണ്ടെത്തിയതിലും ഏറ്റവും കൂടുതൽ സ്മാർട്ഫോണുകളും മറ്റ് അനധികൃത വസ്തുക്കളുമാണു പിടിച്ചെടുത്തത്. കുപ്രസിദ്ധ ഗുണ്ട വിൽസൺ ഗാർഡൻ നാഗയെയും കൂട്ടാളികളെയും പാർപ്പിച്ചിരിക്കുന്ന 11 സെല്ലുകളെ ലക്ഷ്യമാക്കിയായിരുന്നു റെയ്ഡ്.
റെയ്ഡിൽ ഒരു ലക്ഷം രൂപയിലധികം വിലയുള്ള ഐ ഫോണുകൾ, മുന്തിയ ഇനം സാംസംഗ് ഫോണുകൾ ഉൾപ്പെടെ 15 മൊബൈൽ ഫോണുകൾ, മൂന്ന് ചാർജറുകൾ, ഏഴ് ഇലക്ട്രിക് സ്റ്റൗകൾ, ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ, ഫ്ലാഷ് ഡ്രൈവുകൾ, കത്തികൾ, വാലറ്റുകൾ, സിഗരറ്റുകൾ, ബീഡികൾ, 36,000 രൂപ എന്നിവയും പിടിച്ചെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 5,000-ത്തിലധികം തടവുകാരെ പാർപ്പിച്ചിരിക്കുന്ന കർണാടകയിലെ ഏറ്റവും വലിയ ജയിലിൽ സാധാരണ തെരച്ചിൽ നടത്തുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡ്. ഓപ്പറേഷൻ വളരെ രഹസ്യമായിരുന്നു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിട്ടുണ്ട്. വകുപ്പുതല നടപടിക്കും ശി