Begin typing your search...
രക്ഷാബന്ധന് സ്വന്തം വീട്ടിൽ പോകണമെന്ന് ഭാര്യ..; പ്രകോപിതനായ യുവാവ് ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ചു
രക്ഷാബന്ധൻ ആഘോഷിക്കാൻ വീട്ടിലേക്കു പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ചു ഭർത്താവ്. ഉത്തർപ്രദേശിലെ ലക്‌നൗവിലെ ദേഹത് കോട്‌വാലിയിൽ ഞായറാഴ്ചയായിരുന്നു സംഭവം.
ബനിയാനിപൂർവ സ്വദേശിനിയായ അനിത (27) രക്ഷാബന്ധൻ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്കു പോകണമെന്ന് ഭർത്താവ് രാഹുലിനോട് ആവശ്യപ്പെട്ടു. എന്നാൽ, യുവാവ് ഭാര്യയുടെ ആവശ്യം നിരസിക്കുകയും ഇക്കാര്യത്തിൽ വഴക്കിടുകയും ചെയ്തു.
തുടർന്ന്, പ്രകോപിതനായ ഭർത്താവ് ദേഷ്യത്തിൽ അനിതയുടെ മൂക്കു കടിച്ചുമുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിത ലക്‌നൗ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കു പതിവാണെന്നും പോലീസ് പറഞ്ഞു.
Next Story