Begin typing your search...

'2021ൽ കോൺഗ്രസിൽനിന്ന് രാജി വെച്ച എന്നെ എങ്ങനെ പുറത്താക്കും'; എ.വി ഗോപിനാഥ്

2021ൽ കോൺഗ്രസിൽനിന്ന് രാജി വെച്ച എന്നെ എങ്ങനെ പുറത്താക്കും; എ.വി ഗോപിനാഥ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്ത കാര്യം വാർത്താ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കോൺഗ്രസ് നേതാവും മുൻ ഡി.സി.സി അധ്യക്ഷനുമായ എ.വി ഗോപിനാഥ്. 2021ൽ പാർട്ടിയിൽ നിന്ന് രാജി വെച്ച തന്നെ എങ്ങനെ തന്നെ പുറത്താക്കുമെന്ന് കോൺഗ്രസ്സാണ് പറയേണ്ടത്. ഇപ്പോൾ കോൺഗ്രസ് അനുഭാവി മാത്രമാണെന്നും സിപിഎമ്മിന്റെ ഒരു പദവിയും സ്വീകരിക്കില്ലെന്നും എ.വി ഗോപിനാഥ് പറഞ്ഞു.

അതേസമയം,എ.വി ഗോപിനാഥ് സി.പി.എമ്മിലേക്ക് വന്നാൽ പാർട്ടി സംരക്ഷണവും പദവിയും നൽകുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ പറഞ്ഞു. ഗോപിനാഥ് മാത്രമല്ല ഇനിയും പലരും പാർട്ടിയിലേക്ക് വരും.നവകരേളസദസ്സിൽ പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസ് ഒഴിവാക്കുന്നവർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുമെന്നും എ.കെ ബാലൻ പറഞ്ഞു.

എ.വി. ഗോപിനാഥ് പാലക്കാട്ട് നടന്ന നവകേരള സദസ്സിൽ പങ്കെടുത്തിരുന്നു. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്‍റെ കാറിലാണ് നവകേരള സദസ്സിന്‍റെ വേദിയിലെത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ജനങ്ങളെ കാണുമ്പോൾ പാലക്കാട് ജില്ലയിലെ കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കാനാണ് നവകേരള സദസ്സിൽ പങ്കെടുക്കുന്നതെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.

WEB DESK
Next Story
Share it