Begin typing your search...

ഹിമാചലിൽ കനത്ത മഴ: 29 മരണം, ഷിംലയിൽ ക്ഷേത്രം തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

ഹിമാചലിൽ കനത്ത മഴ: 29 മരണം, ഷിംലയിൽ ക്ഷേത്രം തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 29 മരണം. ഷിംലയിലെ സമ്മർ ഹിൽ പ്രദേശത്തെ ഒരു ക്ഷേത്രം മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന് കുറഞ്ഞത് ഒമ്പത് പേർ മരിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനും പ്രാദേശിക ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ശുഖ്വിന്ദർ സിങ് സുഖു പറഞ്ഞു. സോളനിൽ, ജാദൺ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

55 മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയിൽ മാണ്ഡി, സിർമൗർ, ഷിംല, ഹാമിർപൂർ, ബിലാസ്പൂർ, സോളൻ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലിലും മരങ്ങൾ വീണും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പത്തോളം വാഹനങ്ങളെങ്കിലും തകർന്നു. പല വീടുകളിലും വൈദ്യുതിയും വെള്ളവുമില്ലെന്നാണ് റിപ്പോർട്ട്. കൽക്ക-ഷിംല, ചണ്ഡീഗഡ്-മണാലി, ഷിംല-ധരംശാല, പോണ്ട-ശിലായ് എൻഎച്ച് എന്നിവയുൾപ്പെടെ 800-ലധികം റോഡുകൾ സംസ്ഥാനത്തുടനീളം അടച്ചു, ഇത് 2,000-ലധികം ബസ് റൂട്ടുകളെ ബാധിച്ചു. സംസ്ഥാനത്ത് അടുത്ത മൂന്ന് മുതൽ നാല് മണിക്കൂർ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിയാസ്, പോങ് ഡാം, രഞ്ജിത് സാഗർ, സത്‌ലജ് നദികളുടെ വൃഷ്ടിപ്രദേശങ്ങളിൽ മേഘവിസ്ഫോടനം പോലുള്ള സംഭവങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി. ഒമ്പത് ജില്ലകളിൽ ചൊവ്വാഴ്ച വരെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി ശുഖ്വിന്ദർ സിങ് സുഖു മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി. ''ഈ ശ്രമകരമായ കാലയളവിൽ ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ ഞങ്ങൾ അധികാരികളോട് നിർദ്ദേശിച്ചു,'' അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു. ഹർനം (38), കമൽ കിഷോർ (35), ഹേമലത (34), രാഹുൽ (14), നേഹ (12), ഗോലു (8), രക്ഷാ (12), സോളൻ പൊലീസ് സൂപ്രണ്ട് ഗൗരവ് സിങ് എന്നിവരാണ് മരിച്ചത്. വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി സുഖു എല്ലാ ജില്ലാ കമ്മീഷണർമാരുമായും വെർച്വൽ മീറ്റിംഗ് നടത്തി. ഇതിനെ തുടർന്ന് എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും വ്യവസായ പരിശീലന സ്ഥാപനങ്ങൾക്കും എഞ്ചിനീയറിംഗ്, പോളിടെക്‌നിക്, ഫാർമസി കോളേജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ബിരുദാനന്തരബിരുദ, ബിഎഡ് പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

WEB DESK
Next Story
Share it