Begin typing your search...

ഹൃദയം വലതുവശത്തും കരൾ ഇടതുവശത്തും; കർണാടകയിലെ അപൂർവ 'സ്ത്രീഹൃദയം'

ഹൃദയം വലതുവശത്തും കരൾ ഇടതുവശത്തും; കർണാടകയിലെ അപൂർവ സ്ത്രീഹൃദയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കർണാടക ബെൽഗാം സ്വദേശിനിയായ മധ്യവയസ്‌ക ഡോക്ടർമാർക്കു വിസ്മയമാണ്. അവളുടെ ഹൃദയവും കരളുമാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. സാധാരണ മനുഷ്യരുടെ ഹൃദയം ഇടതുവശത്തും കരൾ വലതുവശത്തുമാണ്. എന്നാൽ സവിത സുനില ചൗഗലെ എന്ന അമ്പതുകാരിയുടെ ഹൃദയം വലതുവശത്തും കരൾ ഇടതുവശത്തുമാണ്.

വ്യത്യസ്തമായ ശരീരഘടനയാണ് ഉള്ളതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. ഭർത്താവ് സുനിലിനും മകൻ സുമിത്തിനുമൊപ്പം ആരോഗ്യകരവും സ്വാഭാവികവുമായ ജീവിതം നയിക്കുകയാണു സവിത. സവിതയുടെ ശരീരത്തിൽ ഇടത് ശ്വാസകോശം വലതുവശത്തും വലത് ശ്വാസകോശം ഇടതുവശത്തുമാണ്. ഇതിനെ മെഡിക്കൽ ഭാഷയിൽ സിറ്റസ് ഇൻവേഴ്‌സസ് എന്നാണു വിളിക്കുന്നത്.

13 വർഷം മുമ്പാണ് സവിതയുടെ ശരീരരഹസ്യം ഡോക്ടർമാർ മനസിലാക്കുന്നത്. 2011-ൽ കാർഡിയോളജിസ്റ്റിൻറെ അടുത്തു സവിത പരിശോധനയ്ക്ക് പോയി. ഇസിജിയും എക്‌സ് റേയും നടത്തിയപ്പോഴാണ് അമ്പരപ്പിക്കുന്ന വസ്തുത വെളിപ്പെട്ടത്. പിന്നീട് സവിതയെയും ഭർത്താവിനെയും ഡോക്ടർമാർ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയായിരുന്നു.

ജീനുകളുടെ വ്യതിയാനമാണ് അപൂർവ ശരീരപ്രകൃതിക്കു കാരണം. ഇതൊരു അപൂർവ സംഭവമാണ്, രോഗമല്ല. അതുകൊണ്ടു പൂർണ ആരോഗ്യവതിയായി ജീവിക്കാൻ കഴിയുമെന്നും വിദഗ്ധർ പറയുന്നു.

WEB DESK
Next Story
Share it