Begin typing your search...

ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറല്ലെയുടെ പിന്‍ഗാമി ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ട്

ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറല്ലെയുടെ പിന്‍ഗാമി ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊല്ലപ്പെട്ട ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറല്ലെയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബെയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുല്ലക്കാര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ കൂട്ടത്തില്‍ സഫൈജദീനും ഉണ്ടായിരുന്നതായി സൗദി വാര്‍ത്താ ഏജന്‍സിയായ അല്‍ ഹദത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഹാഷിം സഫൈദീന്റെ മരണം ഇസ്രയേല്‍ സ്ഥിരീകരിച്ചതായാണ് അല്‍ ഹദത്ത് അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നസ്‌റല്ലെയുടെ ബന്ധുവാണ് സഫൈദീന്‍. 1964 മുതല്‍ ഹിസ്ബുല്ലയില്‍ സജീവമായി. അന്ന് മുതല്‍ നസ്‌റല്ലെയുടെ പിന്‍ഗാമിയായാണ് അറിയപ്പെട്ടിരുന്നത്.

തെക്കന്‍ ലെബനനിലെ 25ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്. അതേസമയം ഹമാസിനെയും ഹിസ്ബുല്ലയേയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി അവകാശപ്പെട്ടു.

WEB DESK
Next Story
Share it