Begin typing your search...

വിവാഹസമയത്ത് വരൻ എത്തിയില്ല; ആനുകൂല്യം ലഭിക്കാൻ സഹോദരനെ 'വിവാഹംകഴിച്ച്' യുവതി

വിവാഹസമയത്ത് വരൻ എത്തിയില്ല; ആനുകൂല്യം ലഭിക്കാൻ സഹോദരനെ വിവാഹംകഴിച്ച് യുവതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിവാഹസമയത്ത് വരൻ എത്താത്തതിനാൽ മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ സഹോദരനെ വിവാഹം ചെയ്ത് വധു. ഉത്തർപ്രദേശിലാണ് സംഭവം. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം കൈക്കലാക്കാനായി ഇത്തരത്തിലുള്ള വ്യാജവിവാഹങ്ങൾ സംസ്ഥാനത്ത് പതിവാണ്.

മാർച്ച് അഞ്ചിന് ലഖിംപുരിൽ നടന്ന സമൂഹവിവാഹച്ചടങ്ങിലാണ് തട്ടിപ്പ് നടന്നത്. വരൻ രമേശ് യാദവ് സമയത്തിനെത്താത്തതിനെ തുടർന്ന് വധു പ്രീതി യാദവിനെ ചില ഇടനിലക്കാരാണ് സഹോദരൻ കൃഷ്ണയെ വിവാഹം ചെയ്യാൻ നിർബന്ധിച്ചത്. 51,000 രൂപയുടെ ധനസഹായത്തിനായി ഇരുവരും സമൂഹ വിവാഹച്ചടങ്ങിൽ രജിസ്ടർ ചെയ്യാനെത്തുകയായിരുന്നു.

സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവാകുകയും സഹോദരങ്ങൾക്കെതിരെ കേസ് രജിസ്ടർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വില്ലേജ് ഡിവലെപ്മെന്റ് ഓഫീസറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ സഹാദരങ്ങളുടെ വിവാഹാനുബന്ധരേഖകൾ പരിശോധിച്ച ഉദ്യാഗസ്ഥനെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്.

പദ്ധതിപ്രകാരം വിവാഹിതരാകുന്ന പങ്കാളികൾക്ക് 51, 000 രൂപ ധനസഹായമായി നൽകും. വധുവിന്റെ അക്കൗണ്ടിലേക്ക് 35,000 രൂപയും വരന്റെ അക്കൗണ്ടിലേക്ക് 10,000 രൂപയുമാണ് നൽകുന്നത്. വിവാഹച്ചടങ്ങിനായി 6,000 രൂപയും നൽകും.

ജനുവരിയിൽ ബല്ലിയയിൽ നടന്ന സമൂഹവിവാഹച്ചടങ്ങിൽ അനർഹരായ 240 പേരാണ് സർക്കാർ ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്തത്. ക്രമക്കേടുകൾ അന്വേഷിക്കുന്നതിനായി 20 ഓളം സംഘങ്ങളെ നിയോഗിക്കുകയും വീടുകൾതോറും കയറിയിറങ്ങി അന്വേഷണം നടത്തുകയും സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ 15 പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

WEB DESK
Next Story
Share it