Begin typing your search...

യുപി സ്കൂളിലെ "മുത്തശ്ശി വിദ്യാർഥിനി'; 92കാരിയായ വിദ്യാർഥിനിയുടെ വീഡിയോ വൈറൽ

യുപി സ്കൂളിലെ മുത്തശ്ശി വിദ്യാർഥിനി; 92കാരിയായ വിദ്യാർഥിനിയുടെ വീഡിയോ വൈറൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രാ​യമോ... അതു വെ​റു​മൊ​രു സം​ഖ്യ​ മാത്രമല്ലേ. ചിലരുടെ കാര്യത്തിൽ അങ്ങനെയാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. അ​ടു​ത്തി​ടെ 65 വ​യ​സു​ള്ള "ഡാ​ൻ​സിം​ഗ് ഡാ​ഡി' ത​ന്‍റെ നൃ​ത്തം കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ള​ക്കി​മ​റി​ച്ചി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള ഒ​രു യുപി സ്കൂൾ വി​ദ്യാ​ർ​ഥി​നി​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ഇപ്പോൾ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. കാരണം സലീമ ഖാൻ എന്ന ‌വിദ്യാർഥിനിയുടെ ജീവിതം മറ്റുള്ളവർക്കു പ്രചോദനമാണ്.

92-ാം വയസിലാണ് സലീമ ഖാൻ പഠിക്കാനെത്തുന്നത്. തന്‍റെ കൊച്ചുമക്കളേക്കാൾ പ്രായം കുറഞ്ഞ കുരുന്നുകളോടൊപ്പം ക്ലാസ് മുറിയിലിരുന്നു പഠിക്കുന്ന മുത്തശ്ശിയുടെ വീഡിയോയും ഫോട്ടോയും തരംഗമായി മാറിയിരിക്കുകയാണ്. വി​ദ്യാ​ഭ്യാ​സം തേ​ടാ​നും അ​റി​യാ​നും ആ​ഗ്ര​ഹി​ക്കു​ന്ന ആയിരങ്ങൾക്ക് ഈ മുത്തശ്ശി പ്ര​ചോ​ദ​നവും മാതൃകയുമാണ്. സം​സ്ഥാ​ന സർക്കാരിന്‍റെ ന​വഭാ​ര​ത് സാ​ക്ഷ​ര​താ മി​ഷന്‍ പദ്ധതിയുടെ ഭാഗമാ‍യാണ് മുത്തശ്ശി സ്കൂളിലെത്തുന്നത്.

വൈ​റൽ വീ​ഡി​യോ​യി​ൽ മുത്തശ്ശി ക്ലാ​സ് മു​റി​യി​ൽ ചെ​റി​യ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഇ​രി​ക്കു​ന്ന​തു കാണാം. "എ​നി​ക്ക് പ​ഠി​ക്കാ​ൻ ഇ​ഷ്ട​മാ​ണ്...​ഞാ​ൻ സ്കൂ​ളി​ൽ പോ​കു​ന്നു' തൊണ്ണൂറ്റിരണ്ടുകാരിയുടെ ഈ വാക്കുകൾ എല്ലാവരിലും പ്രചോദനമാകുകയാണ്.

പ​ഠി​ക്കാ​നു​മു​ള്ള അ​വ​രു​ടെ അ​ർ​പ്പ​ണ​ബോ​ധം ക​ണ്ട് വ​യോ​ധി​ക​യ്ക്ക് പെ​ൻ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സ്കൂ​ൾ എ​ച്ച്എം ഡോ.​പ്ര​തി​ഭ ശ​ർ​മ പ​റ​ഞ്ഞു. സ​ലീ​മ​യ്ക്ക് ഇ​പ്പോ​ൾ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ 100 വ​രെ എ​ണ്ണാ​നും സ്വ​ന്തം പേ​ര് എ​ഴു​താ​നും ക​ഴി​യു​മെ​ന്ന് പ്രതിഭ പറഞ്ഞു.

WEB DESK
Next Story
Share it