Begin typing your search...

അപകടങ്ങൾ ആവർത്തിക്കുന്നു...; ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷണസാധനങ്ങൾ ഒഴിവാക്കൂ

അപകടങ്ങൾ ആവർത്തിക്കുന്നു...; ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷണസാധനങ്ങൾ ഒഴിവാക്കൂ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാർട്ടികളിലും വിവാഹസത്ക്കാരങ്ങളിലും മേളകളിലും ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷണപദാർഥങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷണങ്ങളും പാൻ മസാലകളും തെരുവുവിഭമായും മാറിയിരിക്കുന്നു. തട്ടുകടകളിൽ ഇതു കഴിക്കാൻ ധാരാളം പേർ എത്താറുണ്ട്. അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു മേളയിൽ രക്ഷിതാക്കൾക്കൊപ്പം എത്തിയ കുട്ടി ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷ്യവസ്തു കഴിച്ച് മരണപ്പെട്ടിരുന്നു.

ബംഗളൂരുവിൽ കഴിഞ്ഞദിവസമുണ്ടായ സംഭവം ദാരുണമായിപ്പോയി. ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച 12കാരിക്കു കുടലിൽ ദ്വാരമുണ്ടായി. വിവാഹസത്കാരത്തിൽ പങ്കെടുത്തപ്പോൾ ആണ് പെൺകുട്ടി ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ചത്. തുടർന്ന് കഠിനമായ വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വായിലിടുമ്പോൾ പുക വരുന്ന പാൻ പരീക്ഷിക്കാൻ താത്പര്യം തോന്നിയ പലരും ഉപയോഗിച്ചിരുന്നതായി പെൺകുട്ടി പറഞ്ഞു. മറ്റു ചിലർക്കും അസ്വസ്ഥതയുണ്ടായെങ്കിലും ആരും ചികിത്സതേടി ആശുപത്രിയിലെത്തിയില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പെൺകുട്ടിയുടെ കുടലിൻറെ 4×5 സെൻറിമീറ്ററോളം ഭാഗം നീക്കം ചെയ്യേണ്ടിവന്നു.

WEB DESK
Next Story
Share it